മറയൂർ: നിപ പ്രതിരോധത്തിന്റെ ഭാഗമായി കേരള അതിർത്തിയിൽ ഉദുമൽപേട്ടക്ക് സമീപം തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. കേരളത്തിൽനിന്ന് മൂന്നാർ, മറയൂർ പോലെയുള്ള സ്ഥലങ്ങളിൽനിന്ന് ഉദുമൽപേട്ടവഴി തിരുപ്പൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ആരോഗ്യപ്രവർത്തകർ പരിശോധന തുടങ്ങിയത്. കേരളത്തിൽനിന്ന് വാഹനങ്ങളിൽ വരുന്ന എല്ലാ ആളുകളെയും അതിർത്തിയിലെ ചെക്പോസ്റ്റിനു സമീപം പരിശോധിച്ചശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. ഇതിനായി ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം മൊബൈൽ ലബോറട്ടറി സഹിതം സജ്ജരാണെന്ന് ആരോഗ്യജോയന്റ് ഡയറക്ടർ എൻ. കനകറാണി പറഞ്ഞു.
തിരുപ്പൂർ ജില്ലയിൽനിന്ന് കേരളത്തിലേക്ക് പോയി മടങ്ങിവരുന്നവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കൃത്യമായി മാസ്ക്് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പനി, തലവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.