തൊടുപുഴ: ഉദ്ഘാടന പരിപാടിയുടെ നോട്ടീസിൽ പാർട്ടി പ്രതിനിധികളുടെ പേരുെവക്കാത്തതിൽ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തിെൻറ പ്രതിഷേധം.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്ഥലം അനുവദിച്ച് പി.എം.ജെ.വി.കെ പദ്ധതിയിൽ നിർമിക്കുന്ന സദ്ഭാവന മണ്ഡപ നിർമാണോദ്ഘാടന പരിപാടിയിലാണ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ എം. മോനിച്ചെൻറ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. ബ്ലോക്ക് പഞ്ചായത്തിെൻറ കോൺഫറൻസ് ഹാളിൽ നടത്തിയ ചടങ്ങിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡൻറിനെ പങ്കെടുപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരുന്നു.
എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരുടെയും കേരള കോൺഗ്രസ് പ്രതിനിധിയുടെയും പേരുകൾ നീക്കംചെയ്തതായാണ് ആക്ഷേപം. ബ്ലോക്കിന് കീഴിൽ ഏഴ് പഞ്ചായത്ത് പ്രസിഡൻറുമാരുള്ളപ്പോൾ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡൻറിനെ നോട്ടീസിൽ അധികമായി ചേർത്തെന്നും ഇവർ ആരോപിക്കുന്നു.
സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, മുസ്ലിംലീഗ് പാർട്ടി പ്രതിനിധികളെ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് മോനിച്ചൻ ഈ വിഷയം ഉദ്ഘാടകനായ മന്ത്രി ജലീലിെൻറ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ചടങ്ങിൽ അധ്യക്ഷനായിരുന്ന അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചു.
എന്തുകൊണ്ടാണ് പേര് ഉൾപ്പെടുത്താത്തതെന്ന് പരിശോധിക്കാമെന്ന് മന്ത്രി കെ.ടി. ജലീൽ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.