തൊടുപുഴ: സ്ലീപ്പിങ് ബാഗ്, ടോർച്ച്, മെഡിക്കൽ കിറ്റ്... തെരഞ്ഞെടുപ്പിന് നാലുനാൾ ശേഷിക്കെ ഇടമലക്കുടിയിലേക്ക് പോളിങ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർക്കായി തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്ന സാമഗ്രികളാണ് ഇവ. കൂടാതെ മറ്റ് സ്ഥലങ്ങളിലേതിെനക്കാൾ കൂടുതൽ വോട്ടുയന്ത്രങ്ങളും ഇടമലക്കുടിയിലെ ഓരോ ബൂത്തിലുണ്ടാകും. 13 ബൂത്താണ് ഇടമലക്കുടിയിലെ വിവിധ കേന്ദ്രങ്ങളിലുള്ളത്. തെരഞ്ഞെടുപ്പിനു തലേന്ന് രാവിലെ തന്നെ വിതരണ കേന്ദ്രങ്ങളിൽനിന്ന് പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ഇടമലക്കുടിക്ക് പുറപ്പെടും. തമിഴ്നാട് വഴിയും പെട്ടിമുടി വഴിയുമാണ് ഉദ്യോഗസ്ഥർ വിവിധ കുടികളിലെത്തുക. ഇത്തവണ സൊസൈറ്റിക്കുടി വരെ വാഹനമുണ്ടെന്നാണ് അധികൃതർ പറയുന്നത്. എങ്കിലും വിദൂരമേഖലയിലെ കുടികളിലെത്താൻ 10 കിലോമീറ്ററെങ്കിലും നടക്കണം. പോളിങ് സാമഗ്രികളും ഇവർക്കുള്ള ഭക്ഷണവും കിറ്റുകളുമടക്കം തലച്ചുമടായി കൊണ്ടുപോകാൻ ചുമട്ടുകാരുമുണ്ട്.
കുടികളിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കും. 2010 നവംബര്‍ ഒന്നിനാണ് ഇടമലക്കുടി ആദിവാസി പഞ്ചായത്ത് രൂപവത്കൃതമായത്. ഇതിനുശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. വോട്ടുയന്ത്രം തകരാറിലായാല്‍ എത്തിക്കാന്‍ കഴിയാത്തതിനാൽ ഓരോ ബൂത്തിനും നാല് വീതം അനുവദിക്കും. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല എന്നിങ്ങനെ മൂന്ന് യന്ത്രങ്ങളാണ് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്നത്.
ഏതെങ്കിലും ഒന്ന് തകരാറിലായാല്‍ വോട്ടെടുപ്പ് നിർേത്തണ്ടിവരും. കൂടാതെ, പോളിങ് വിവരങ്ങള്‍ അപ്പപ്പോള്‍ ജില്ല ഭരണകൂടെത്ത അറിയിക്കാൻ വാർത്താവിനിമയ സംവിധാനങ്ങളും ഇല്ല. ഹാം റേഡിയോ, സാറ്റലൈറ്റ് ഫോണ്‍ പോലുള്ള സംവിധാനങ്ങളാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആശയങ്ങള്‍ കൈമാറാം. ഇതിനൊപ്പം തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കലക്ടറേറ്റിലും സബ് കലക്ടറുടെ ഓഫിസിലും ലഭ്യമാകും. പൊലീസിെൻറയും വനം വകുപ്പിെൻറയും സഹായം ഉദ്യോഗസ്ഥർക്കുണ്ടാകുമെന്നും മൂന്നാർ ഡി.എഫ്.ഒ എൻ.വി.ജി. കണ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.