ഇടുക്കി: പാഞ്ചാലിമേട് ക്ഷേത്രത്തിലേക്കുള്ള വഴിയടച്ച് ക്ഷേത്രദര്‍ശനം വിലക്കിയെന്ന് ആരോപിച്ച് ഇടുക്കി ടൂറിസം പ്രമോഷന് കൗണ്‍സിലിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു ഐക്യവേദി. ക്ഷേത്രഭൂമി കൈയേറാനുള്ള നീക്കത്തില്‍നിന്ന് പിന്മാണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
വള്ളിയാംകാവ് ഭദ്രകാളി ക്ഷേത്രത്തിലെ മൂലസ്ഥാനമായ പാഞ്ചാലിമേട്ടില്‍ ക്ഷേത്രമുണ്ടായിരുന്നതായി രേഖകളുണ്ടെന്ന് ബിജു പറഞ്ഞു. ക്ഷേത്രഭൂമി വ്യാജരേഖ ചമച്ച് ഭൂമാഫിയ കൈയേറുകയും ചിലർ മതചിഹ്നങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടും സര്‍ക്കാര്‍തലത്തില്‍ നടപടിയില്ല. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ കവാടം സ്ഥാപിച്ചതോടെ 10 രൂപ പ്രവേശനഫീസ് നല്കി ദര്‍ശനം നടത്തേണ്ട ഗതികേടിലാണ്. പാഞ്ചാലിക്കുളം ഇടിച്ചുനിരത്തി ടൂറിസ്റ്റുകള്‍ക്ക് ലേക്പാര്ക്ക് നിര്‍മിക്കുന്നതിലും ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ആരാധനസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം ദേവ ചൈതന്യാനന്ദ സരസ്വതി, ജില്ല ജനറല്‍ സെക്രട്ടറി പി.ജി. ജയകൃഷ്ണന്, ജില്ല സംഘടന സെക്രട്ടറി സി.ഡി. മുരളീധരന്, ജില്ല സെക്രട്ടറി മോഹനന് അയ്യപ്പന്‍കോവില്‍, ട്രഷറര്‍ എം.കെ. നാരായണമേനോന്, പീരുമേട് താലൂക്ക് ജനറൽ സെക്രട്ടറി എസ്.പി. രാജേഷ്, ആര്.എസ്.എസ് ജില്ല വ്യവസ്ഥപ്രമുഖ് ടി.ആര്. ബിനു എന്നിവരടങ്ങുന്ന സംഘമാണ് പാഞ്ചാലിമേട് ക്ഷേത്രഭൂമി സന്ദര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.