പീരുമേട്: പൊതുവിതരണരംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കെ സ്റ്റോറുകൾ വഴിയൊരുക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ. പീരുമേട് താലൂക്കിലെ മൂന്നു റേഷൻ കടകൾകൂടി കെ സ്റ്റോറുകളാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുമളി ഗ്രാമപഞ്ചായത്ത് അമരാവതി രണ്ടാംമൈലിലെ ഒന്നാം നമ്പർ കെ സ്റ്റോറിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷത വഹിച്ചു.
ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുന്ന വിധത്തിൽ മാറ്റിയെടുക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ സ്റ്റോർ. 10,000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങൾ കെ-സ്റ്റോർവഴി നടത്താൻ സാധിക്കും.
അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജയിംസ്, അമരാവതി വാർഡ് മെംബർ സൺസി മാത്യു, മുൻ ജില്ല പഞ്ചായത്ത് അംഗം എം.എം. വർഗീസ്, രാഷ്ട്രീയ സംഘടന നേതാക്കളായ ടി.സി. തോമസ്, പി.ജെ. റോയി, സന്തോഷ് പണിക്കർ, അനിൽകുമാർ, ടി.ആർ. ചന്ദ്രൻ, മജോ കാരിമുട്ടം, എ. യു. ജോസഫ്, വി.ജെ. ജോർജ്, കുമളി റേഷൻ ഇൻസ്പെക്ടർ ഷിജു മോൻ തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.