പീരുമേട്: ചൊവ്വാഴ്ച്ച രാത്രി വ്യാപകനാശം വിതച്ച് കാട്ടാനകൾ. പീരുമേട് തോട്ടാപ്പുര, കുട്ടിക്കാനം, കല്ലാർ എന്നിവിടങ്ങളിൽ ഒമ്പത് ആനകളാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തി നാശം വിതച്ചത്. കുട്ടിക്കാനം ഉണ്ണിക്കുഴിയിൽ സുനിലിന്റെ വീട്ടുമുറ്റത്തെത്തിയ ആനകൾ വാഴ, തെങ്ങ്, മറ്റ് കൃഷികൾ എന്നിവ നശിപ്പിച്ചു. കോഴിക്കൂട്, പട്ടിക്കൂട്, കുടിവെള്ള ടാങ്ക് എന്നിവ നശിപ്പിച്ചു. മുറ്റത്തിന്റെ സംരക്ഷണഭിത്തിയും പുരയിടത്തിലെ കയ്യാലകളും ചവിട്ടി നശിപ്പിച്ചു. ആനകൾ മുറ്റത്ത് തമ്പടിച്ചതോടെ സുനിലും വ്യദ്ധയായ മാതാവും വീടുവിട്ടിറങ്ങി അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു.
തോട്ടാപ്പുരയിൽ രാത്രി എട്ടു മണിയോടെ എത്തിയ ആനക്കൂട്ടം വ്യാപകമായി ക്യഷികൾ നശിപ്പിച്ചു. വനംവകുപ്പ് അധികൃതരും പ്രദേശവാസികളും ചേർന്ന് തുരത്തിയെങ്കിലും ആനകൾ സമീപത്തെ കാടുകളിൽ മറഞ്ഞുനിന്നു. അതേസമയം, പാമ്പനാർ കല്ലാറിലെ ജനവാസ മേഖലയിലും ആനകളിറങ്ങി കൃഷി ഭൂമിയിൽ നാശം വിതച്ചു. മൂന്ന് ആനകൾ വീതമുള്ള മൂന്ന് സംഘങ്ങളാണ് കൃഷിഭൂമിയിൽ നിരന്തരം എത്തുന്നത്. ഇതുകൂടാതെ ഒരു ഒറ്റയാനും പ്ലാക്കത്തടം കോളനി, തോട്ടാപ്പുര മേഖലയിൽ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.