പൊലീസുകാർ നൽകിയ ആടിനെ താലോലിക്കുന്ന ഗായത്രി

മണിക്കുട്ടിക്ക്​ പകരമാകില്ലെങ്കിലും പൊലീസ്​ നൽകി ഗായത്രിക്ക്​ കൂട്ടായി കുഞ്ഞാട്​

തൊടുപുഴ: 25 ദിവസമായി ഗായത്രിമോൾ നന്നായി ഒന്നുറങ്ങിയിട്ട്. ഭക്ഷണം കഴിക്കുന്നില്ല, ഒന്നു ചിരിക്കാൻപോലും കഴിയുന്നില്ല. എങ്ങനെ ഉറങ്ങും; താലോലിച്ചു വളർത്തിയ മണിക്കുട്ടിയെന്ന ആട്ടിൻകുട്ടിയെയാണ്​ കാണാതായത്​. ഒമ്പതാംക്ലാസിൽ പഠിക്കുന്ന ഗായത്രിമോൾക്ക് മണിക്കുട്ടി വെറുമൊരാടായിരുന്നില്ല. ഏറ്റവുമടുത്ത കൂട്ടായിരുന്നു.

റോഡരികിൽ കെട്ടിയിട്ടിരുന്ന മണിക്കുട്ടിയെന്ന ആടിനെ ആരോ മോഷ്​ടിച്ചതോടെയാണ്​ സംഭവങ്ങൾക്ക്​ തുടക്കം. പരാതിയുമായി റീനയും മകൾ ഗായത്രിയും തൊടുപുഴ പൊലീസ് സ്​റ്റേഷനിലെത്തി. പൊലീസ് അന്വേഷിച്ചെങ്കിലും ആടിനെക്കുറിച്ച് വിവരമൊന്നും ലഭ്യമായില്ല.

തുടർന്ന്​ ഗായത്രിയുടെ വിഷമംകണ്ട്​ എസ്.ഐ ബൈജു പി. ബാബുവി​െൻറ നേതൃത്വത്തിൽ പുതിയൊരു ആടിനെ വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. എസ്​.ഐയും സി.ഐ സുധീർ മനോഹറും ഏതാനും പൊലീസുകാരുംകൂടി കൈയിൽനിന്ന്​ പണംമുടക്കി കരിങ്കുന്നത്തുനിന്ന്​ ആടിനെ മേടിച്ചു.

തൊടുപുഴയിൽനിന്ന്​ 15 കി.മീ. അകലെ അഞ്ചിരിയിലെത്തി വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന്​ ആടിനെ കൈമാറി. ഗായത്രിയുടെയും അമ്മ റീനയുടെയും കണ്ണുകളിലെ തിളക്കമാണ്​ പൊലീസി​െൻറ സ​​ന്തോഷം. 

Tags:    
News Summary - Police Gifted to sheep to Gayathri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.