ജ​ല​നി​ര​പ്പ് താ​ഴ്ന്ന ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ദൃ​ശ്യം

വൈദ്യുതി ഉൽപാദനം മുകളിലേക്ക്; ഡാമുകളിൽ ജലനിരപ്പ് താഴേക്ക്

മൂലമറ്റം (ഇടുക്കി): ആഭ്യന്തര വൈദ്യുതി ഉൽപാദനം ഗണ്യമായി വർധിപ്പിച്ചതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴേക്ക്. മഴക്കാലത്ത് 95 ശതമാനത്തിലധികം എത്തിയ അണക്കെട്ടുകളിലെ ജലനിരപ്പ് 65 ശതമാനത്തിൽ താഴേക്ക് പോകുകയാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ജലനിരപ്പ് 66.54 ശതമാനത്തിലെത്തി. പമ്പ 63 ശതമാനം, ഷോളയാർ 59, ഇടമലയാർ 60, മാട്ടുപ്പെട്ടി 62, കുറ്റ്യാടി 67, പൊൻമുടി 32, നേര്യമംഗലം 52, ലോവർപെരിയാർ 65, പെരിങ്ങൽകുത്ത് 43 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി വകുപ്പിന് കീഴിലെ ഡാമുകളിലെ ജലനിരപ്പ്. വൈദ്യുതി വകുപ്പിന്‍റെ എല്ലാ ഡാമുകളിലും കൂടി 63.13 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 2613.996 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വെള്ളം സംഭരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലത്തെ കണക്ക് പ്രകാരം 85.155 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം. ഇതിൽ 27.75 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ഉൽപാദിപ്പിച്ചു. 57.40 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽ കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില കൂടുമെന്നതിനാൽ ആഭ്യന്തര ഉൽപാദനം ഇനിയും വർധിപ്പിക്കേണ്ടിവരും.

വേനൽ ശക്തമാകുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും ഉയരും. 2021 മാർച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂനിറ്റാണ് സർവകാല റെക്കോഡ് ഉപഭാഗം. ഇത് മറികടക്കാൻ 3.26 ദശലക്ഷം യൂനിറ്റ് ഉപഭോഗം കൂടി മാത്രമേ ആവശ്യമുള്ളു. ബുധനാഴ്ച രാവിലത്തെ കണക്കു പ്രകാരം ഇടുക്കിയിൽ 12.87 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു.

ശബരിഗിരിയിൽ 5.78 ദശലക്ഷം, ഇടമലയാർ 1.22 ദശലക്ഷം, കുറ്റ്യാടി 0.819 ദശലക്ഷം, നേര്യമംഗലം 0.83 ദശലക്ഷം, ലോവർപെരിയാർ 0.839 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉൽപാദനം.

Tags:    
News Summary - Power generation upwards; Water level in dams goes down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.