നെടുങ്കണ്ടം: സ്കൂൾ തുറന്നെങ്കിലും കുട വിപണി ഉണർന്നിട്ടില്ല. മഴക്കാലം എത്താത്തതാണ് കാരണം. കുട്ടികളിൽ ഏറിയ പങ്കും ബസിലും സ്കൂൾ ബസിലും യാത്ര ചെയ്യുന്നതിനാൽ കുട ആവശ്യക്കാർ കുറഞ്ഞുവരുന്നതായി വ്യാപാരികൾ പറയുന്നു.
കാലവർഷവും സ്കൂൾ തുറപ്പും ആഘോഷമാക്കാൻ മാസങ്ങൾക്ക് മുമ്പേ തയാറെടുക്കുന്ന കുടക്കമ്പനികളും ഇക്കുറി മൗനത്തിലാണ്. മഴക്കാലം ലക്ഷ്യമിട്ട് ലക്ഷങ്ങൾ മുടക്കി കുടകൾ വിപണിയിലെത്തിക്കാറുള്ള വ്യാപാരികളും ഇക്കുറി വളരെ പിന്നിലാണ്. ഏതാനും വർഷങ്ങളായി കുട വ്യാപാരം മന്ദഗതിയിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. അഞ്ചു മുതൽ എട്ടു ലക്ഷം രൂപയുടെ വരെ ബിസിനസ് ഒരു സീസണിൽ നടത്തിയിരുന്ന വ്യാപാരിക്ക് കഴിഞ്ഞ സ്കൂൾ സീസണിലും ഈ വർഷവും ലഭിച്ചത് 25,000 മുതൽ 50,000 രൂപയുടെ വരെ വ്യാപാരമാണ്.
കഴിഞ്ഞ വർഷം യഥാസമയം കാലവർഷമെത്തിയെങ്കിലും കുട വിപണിയിൽ ഉണർവുണ്ടായില്ല. അതിന് മുമ്പ് രണ്ട് വർഷം കോവിഡ് മൂലം സ്കൂൾ തുറക്കാത്തതായിരുന്നു പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.