ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രമേ പാമ്പുകളെ പിടികൂടാന്‍ പാടുള്ളൂവെന്നും വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നും മാര്‍ഗരേഖയില്‍ നിർദേശമുണ്ട്. വിരുദ്ധമായി പ്രവൃത്തിച്ചാൽ വന്യജീവി സംരക്ഷണ വകുപ്പുകൾ ചുമത്തി വനംവകുപ്പ് നിയമനടപടി ഉണ്ടാകും.
പാമ്പുകളുടെ വര്‍ഗീകരണം, ആവാസ വ്യവസ്ഥ, ആഹാരരീതികള്‍, തിരിച്ചറിയുന്നവിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്നവിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം. പാമ്പ് പിടിത്തത്തിലേര്‍പ്പെടാന്‍ താല്പര്യമുള്ള 21 വയസ്സിനും 65 വയസ്സിനും ഇടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.
പ്രവൃത്തിയിലുള്ള വൈദഗ്ധ്യം, മുന്‍പരിചയം, പ്രായം, ആരോഗ്യസ്ഥിതി, സ്വഭാവം, ലഹരി ഉപയോഗമോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോ എന്നതെല്ലാം പരിശോധിച്ചാണ് അപേക്ഷകരെ പരിശീലനത്തിന് തെരഞ്ഞെടുത്തത്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സര്‍ട്ടിഫിക്കറ്റും സുരക്ഷ ഉപകരണങ്ങളടങ്ങിയ കിറ്റും നല്‍കും. അഞ്ചുവര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിെൻറ കാലാവധി. പാമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ തിരിച്ചറിയുന്ന രീതികള്‍, പാമ്പുകടി ഒഴിവാക്കാനുള്ള നടപടി എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് അംഗീകൃത പാമ്പുപിടിത്തക്കാരുടെ സേവനം സംസ്ഥാന വനംവകുപ്പ് ഉപയോഗപ്പെടുത്തും.
സംസ്ഥാനത്ത് നടക്കുന്ന പാമ്പുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും പിടികൂടിയ പാമ്പുകളുടെയും കൃത്യമായ വിവരശേഖരണവും ഇതുവഴി നടപ്പിലാക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര് തയാറാക്കും.
പാമ്പുപിടിത്തത്തിലുള്ള അപകടസാധ്യത കണക്കിലെടുത്ത് അംഗീകൃത പാമ്പ് പിടിത്തക്കാര്‍ക്ക് ഗ്രൂപ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും വകുപ്പിെൻറ പരിഗണനയിലാണ്.
പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സുരക്ഷിതമായി വിട്ടയക്കുകയാണ് മാര്‍ഗനിർദേശങ്ങളുടെ ലക്ഷ്യം. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് 'സര്‍പ്പ' എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഇതോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.
പാമ്പിനെ പിടിക്കണോ?
'യോഗ്യത' വേണം
തൊടുപുഴ: പറമ്പുകളിലും പരിസരപ്രദേശങ്ങളിലും മറ്റും പാമ്പിനെ കണ്ടാൽ ഉടൻ പിടിക്കാമെന്ന് കരുതണ്ട. പാമ്പിനെ പിടിക്കാൻ യോഗ്യതയുള്ളവർക്ക് മാത്രമേ അതിന് അനുവാദമുണ്ടാകൂ. വനംവകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിർദേശങ്ങള്‍ ആവിഷ്കരിച്ചിരിക്കുകയാണ് വനംവകുപ്പ്.
യോഗ്യതയുള്ളവരെ വാർത്തെടുക്കാൻ വനംവകുപ്പ് പാഠ്യപദ്ധതിയും തയാറാക്കി പഠനക്ലാസ് തുടങ്ങി. പഠന-പരിശീലന ക്ലാസിെൻറ ഉദ്ഘാടനം ഇടുക്കി അസി. ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ് നിർവഹിച്ചു. നോഡൽ ഓഫിസറായ കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസി. ഡയറക്ടർ മുഹമ്മദ് അൻവർ ക്ലാസ് നയിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിനോദ് കുമാർ എം.ജി പരിപാടിക്ക് നേതൃത്വം നൽകി.
ഇടുക്കി വെള്ളാപ്പാറ വനംവകുപ്പ് ഡോർമിറ്ററിയിൽ രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ 70ഒാളം ആളുകൾ പങ്കെടുത്തു. പരിശീലനം സിദ്ധിച്ച അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനോടൊപ്പം അവരില്‍ കൂടുതല്‍ നൈപുണ്യ മികവും ഉത്തരവാദിത്ത ബോധവും കൃത്യതയും ഉറപ്പാക്കുകയുമാണ് പരിശീലനത്തിലൂടെയും സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നതിലൂടെയും വകുപ്പ് ലക്ഷ്യമിടുന്നത്. അംഗീകൃത പാമ്പ് പിടിത്തക്കാരെൻറ ശ്രമങ്ങളെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും ആളുകളെ പരിഭ്രാന്തിയിലാക്കുന്ന തരത്തില്‍ പെരുമാറുക, പാമ്പുകളെ പ്രദര്‍ശിപ്പിക്കുക, അവയെ പ്രസിദ്ധിക്കായി ഉപയോഗിക്കുക തുടങ്ങിയവക്ക് നിയമനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.