കട്ടപ്പന: പീരുമേട്ടിൽ 20 വർഷമായി പൂട്ടിക്കിടക്കുന്നത് നാല് തേയിലത്തോട്ടങ്ങൾ, തുറക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് 2000ലേറെ തൊഴിലാളികൾ. പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി എം.എം.ജെ പ്ലാേൻറഷെൻറ കോട്ടമല, ബോണാമി എന്നീ എസ്റ്റേറ്റുകളാണ് കഴിഞ്ഞ 20 വർഷമായി പീരുമേട് താലൂക്കിൽ പൂടക്കുട്ടിക്കിടക്കുന്നത്. സംസ്ഥാന സർക്കാറിെൻറ പുതിയ പ്ലാേൻറഷൻ നയത്തിലെ പ്രഖ്യാപനമനുസരിച്ച് പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ മുഴുവൻ തുറക്കുമെന്നാണ് പ്രഖ്യാപനം.
ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയ ശേഷം പൂട്ടിയ മുഴുവൻ തോട്ടങ്ങളും തുറക്കുമെന്ന് പറഞ്ഞിരുന്നു. 2018 നവംബർ 22 തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ അധ്യക്ഷതയിൽ സെക്രേട്ടറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തോട്ടങ്ങൾ തുറക്കാൻ തീരുമാനമെടുത്തത്. 2019 ജനുവരിയിൽ തോട്ടങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ നടപ്പാക്കാൻ വൈകി. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ അധ്യക്ഷതയിൽ എം.എൽ.എമാരായ ഇ.എസ്. ബിജിമോള്‍, കെ.എസ്. ശബരീനാഥ്, വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ലേബര്‍ കമീഷണര്‍ എ. അലക്സാണ്ടര്‍, അഡീഷനല്‍ ലേബര്‍ കമീഷണര്‍ എസ്. തുളസീധരന്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാേൻറഷന്‍സ്, എറണാകുളം റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍, ജില്ല ലേബര്‍ ഓഫിസര്‍മാർ, തോട്ടം ഉടമകൾ, എല്ലാ തൊഴിലാളി സംഘടനകളുടെയും നേതാക്കൾ എന്നിവരടങ്ങുന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങളെടുത്തത്. തോട്ടം ഉടമകൾ, ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാേൻറഷന്സുമായി ചര്‍ച്ച ചെയ്ത് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാറിന് പദ്ധതി നൽകാൻ യോഗത്തിൽ ധാരണയായിരുന്നു. തൊഴിലാളി സംഘടനകള്‍ സ്ഥലം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ലഭിക്കാനുള്ള ആനുകൂല്യം സംബന്ധിച്ച പദ്ധതി തയാറാക്കി ഒരുമാസത്തിനുള്ളില്‍ സര്‍ക്കാറിന് സമര്‍പ്പിക്കാനും നിർദേശിച്ചിരുന്നു.
സാമ്പത്തിക സഹായം ഉൾപ്പെടെ സർക്കാർ ഇടപെടേണ്ട കാര്യങ്ങളിൽ വ്യക്തമായ റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യങ്ങളോട് തൊഴിലാളി സംഘടനകൾ എത്രത്തോളം സഹകരിക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.