അടിമാലി: ജില്ലയില്‍ ജനമൈത്രി പൊലീസ് നേതൃത്വത്തിൽ പ്രവര്‍ത്തിച്ചിരുന്ന കാൻറീനുകള്‍ ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിൽ പൂട്ടിയതിന് പിന്നാലെ വിഷയത്തില്‍ ഡി.ജി.പിയുടെ ഇടപെടല്‍. പൊലീസ് കാൻറീൻ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരോട് വിശദാംശങ്ങളുമായി തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് എത്താനാണ് ഡി.ജി.പിയുടെ നിര്‍േദശം.
പൊലീസ് കാൻറീനുകൾ ഇനി പൊതുജനങ്ങൾക്കായി പ്രവർത്തിക്കേണ്ടതില്ലെന്നും പൊലീസുകാർക്ക് മാത്രമായി പ്രവർത്തിച്ചാൽ മതിയെന്നുമായിരുന്നു ഉത്തരവ്. എസ്.പിയുടെ ഉത്തരവ് കഴിഞ്ഞദിവസം ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ എത്തിയതോടെ ഇവ അടച്ചു. അടിമാലി, മൂന്നാര്‍, തൊടുപുഴ, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം പൊലീസ് കാൻറീനുകളിലാണ് പൊതുജനങ്ങളെ വിലക്കിയത്. പ്രത്യേകം കാരണം വ്യക്തമാക്കാതെയായിരുന്നു ഉത്തരവ്.
ഒരുവിഭാഗം സേനാംഗങ്ങള്‍ സ്ഥിരമായി പൊലീസ് കാൻറീനുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാറിയതും അത് ക്രമസമാധാന പാലന ഡ്യൂട്ടിയെ കാര്യമായി ബാധിക്കുന്നതും ശ്രദ്ധയിൽപെട്ടതോടെയാണ് എസ്.പിയുടെ നടപടിയെന്നാണ് സൂചന. ചിലയിടങ്ങളിൽ കാൻറീന് നടത്തിപ്പ് സംബന്ധിച്ച് പരാതികള്‍ വർധിച്ചതും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതും പെട്ടെന്നുള്ള നടപടിക്ക് കാരണമായി.
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ആധുനിക രീതിയില്‍ പൊലീസ് കാൻറീന് വിപുലീകരിക്കാൻ നടപടിയെടുത്തതും വിമർശിക്കപ്പെട്ടു. ഇതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ വന്‍തുക വായ്പയെടുത്ത് വലിയതോതില്‍ പണമിറക്കിയതടക്കം ഗുരുതര വീഴ്ചയുണ്ടായതായാണ് എസ്.പിക്ക് ലഭിച്ച വിവരം. കാൻറീനിലേക്ക് നടക്കുന്ന വാങ്ങലുകളിൽ വെട്ടിപ്പുനടക്കുന്നതായ ഗുരുതര ആരോപണവും ഉയർന്നു. ചില കാൻറീനുകളില്‍ ഉയര്‍ന്ന വ്യാപാരം നടക്കുേമ്പാൾ തന്നെ നഷ്ടക്കണക്കുകളും കാണുന്നു. ചിലയിടങ്ങളിൽ കാൻറീന് പ്രവര്ത്തിക്കുന്നതിെൻറ വൈദ്യുതി ബില്ലുപോലും ആഭ്യന്തരവകുപ്പ് അടക്കേണ്ടിവരുന്നു. മറ്റ് ഹോട്ടലുകളില്‍നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കിയിരുന്നതാണ് ജനങ്ങളുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.