മുട്ടം: തെക്കു പടിഞ്ഞാറൻ മൺസൂൺ ആരംഭിച്ച സാഹചര്യത്തിലും മഴ തുടരുന്നതിനാലും മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആറ് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്താനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, നിലവിൽ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം മാത്രമേ ഉയർത്തിയിട്ടുള്ളൂ.
ജനുവരി മുതൽ ഇത്തരത്തിലാണ് തുടരുന്നത്. മഴ കനത്താലോ മൂലമറ്റം നിലയത്തിലെ ഉൽപാദനം വർധിപ്പിച്ചാലോ ഷട്ടറുകൾ ഉയർത്തി ജലം തൊടുപുഴയാറ്റിലേക്ക് ഒഴുക്കും.മലങ്കര ഡാമിൽനിന്നുള്ള ഇടത്-വലത് കനാലുകളിലൂടെ ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി മലങ്കര ജലാശയത്തിലെ ജലനിരപ്പ് 40 മീറ്ററിന് മുകളിലേക്ക് എത്തിച്ചിരുന്നു. മഴക്കാലത്ത് ജലനിരപ്പ് ഇത്തരത്തിൽ തുടർന്നാൽ ഒഴുകിയെത്തുന്ന ജലം ക്രമീകരിക്കാൻ മലങ്കര ഡാമിനു ശേഷിയില്ല.
അതിനാലാണ് അധികൃതർ അനുമതി ആവശ്യപ്പെട്ടത്. ഇതുപ്രകാരം വ്യാഴാഴ്ച വൈകീട്ട് മൂന്നുമുതൽ ആറ് സ്പിൽവേ ഷട്ടറുകളും പരമാവധി ഒരു മീറ്റർവരെ ഉയർത്തി 234,918 ക്യുമെക്സ് വരെ ജലം തൊടുപുഴയാറ്റിലേക്ക് ഒഴുക്കാനാണ് കലക്ടർ അനുമതിനൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.