മൂന്നാർ: അറ്റകുറ്റപ്പണിക്ക് അടച്ച ദേവികുളം യാത്രി നിവാസ് ഒന്നര വര്‍ഷം പിന്നിടുേമ്പാഴും തുറന്നുനല്‍കാന്‍ നടപടിയില്ല. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായി നിർമിച്ച കെട്ടിടവും അനുബന്ധ ഉപകരണങ്ങളടക്കം ഇതോടെ നാശത്തിെൻറ വക്കിലാണ്.
ദേവികുളം െഗസ്റ്റ് ഹൗസിന് സമീപത്താണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കോടികള്‍ ചെലവഴിച്ച് ടൂറിസം മേഖലക്ക് ഏറെ പ്രയോജനകരമാകുന്ന യാത്രി നിവാസ് പണികഴിപ്പിച്ചത്. നന്നായി പ്രവർത്തിച്ച കെട്ടിടം പ്രളയത്തോട് അനുബന്ധിച്ച് അറ്റകുറ്റപ്പണിക്ക് അടച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രവർത്തനം ആരംഭിക്കാൻ വകുപ്പ് പച്ചക്കൊടി കാട്ടിയില്ല.
കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി വിനോദസഞ്ചാരമേഖല സജീവമായതോടെ നൂറുകണക്കിന് സന്ദര്‍ശകര്‍ മൂന്നാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്നത്. എന്നാൽ, കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുന്നതിന് നിർമിച്ച യാത്രി നിവാസ് അടഞ്ഞുതന്നെ കിടക്കുകയാണ്. ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലെ ഉപകരണങ്ങളും നാശത്തിെൻറ വക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.