തൊടുപുഴ: വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തെ ആക്രമിച്ച് വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ചതായി പരാതി. തൊടുപുഴ ഇടവെട്ടി സ്വദേശിനി നിഷാ ഷാനവാസ് ഇതുസംബന്ധിച്ച് മൂന്നാർ പൊലീസിൽ പരാതി നൽകി.
തിരുവോണദിവസം വൈകീട്ട് പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിനുസമീപം വിജനസ്ഥലത്താണ് ബൈക്കിലും ഓട്ടോയിലുമെത്തിയ മൂന്നംഗസംഘം കവർച്ചശ്രമം നടത്തിയത്.
വാഹനം തടഞ്ഞ് ഭർത്താവിനെയും മകനെയും മർദിച്ച് വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ചെങ്കിലും പൊട്ടി വാഹനത്തിനുള്ളിൽ വീണതിനാൽ നഷ്ടപ്പെട്ടില്ല. വീട്ടുകാർ ബഹളംെവച്ചതിനെത്തുടർന്ന് വാഹനത്തിന് കേടുപാടുകൾ വരുത്തിയശേഷം സംഘം കടന്നുകളഞ്ഞു. ഇവർ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ സഹിതമാണ് കുടുംബം പരാതി നൽകിയത്. മൂന്നാർ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.