അടിമാലി: സ്വന്തമായി ഭൂമിയും അതിനു സർക്കാർ നൽകിയ പട്ടയവുമുണ്ടായിട്ടും കരമടക്കാൻ കഴിയാതെ കുടിയേറ്റ കർഷകർ. മന്നാംകണ്ടം വില്ലേജിലെ ബ്ലോക്ക് നമ്പർ നാലിൽ 50, 161 സർവേ നമ്പറുകളിൽപെട്ട കർഷകരാണ് പട്ടയ വസ്തുവിനു കരമടക്കാൻ കഴിയാതെ വലയുന്നത്.
മന്നാങ്കണ്ടം വില്ലേജിലെ റീസർവേ പൂർത്തിയാകാത്തതാണ് ഇതിനു കാരണം. മുത്തിക്കാട്, പരിശക്കല്ല്, പടിക്കപ്പ്, കാഞ്ഞിരവേലി, കമ്പിലൈൻ, മെഴുകുംചാൽ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടിയേറ്റ കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് കരമടക്കുന്നതിനു തടസ്സമായി നിൽക്കുന്നത് വനംവകുപ്പിെൻറ നിലപാടാണ്.
മലയാറ്റൂർ വനം ഡിവിഷെൻറ റിസർവ് ഏരിയയിൽ വരുന്ന ഇവിടുത്തെ ഭൂമിക്ക് പട്ടയം നൽകിയാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്നതടക്കം വിഷയങ്ങൾ റീസർവേ നടപടിയെ പ്രതിസന്ധിയിലാക്കുന്നു.
ഇത് സംബന്ധിച്ച് മുൻ കലക്ടർക്ക് പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു. തുടർന്ന് സംയുക്ത പരിശോധനയടക്കം പൂർത്തിയാക്കിയെങ്കിലും ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
1974ന് മുമ്പ് കുടിയേറിയ എല്ലാ കുടിയേറ്റ കർഷകർക്കും സർക്കാർ പട്ടയം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ടുവർഷം മുമ്പ് അടിമാലിയിൽ നടന്ന പട്ടയമേളയിൽ ബ്ലോക്ക് നമ്പർ നാലിലെ നിരവധി കർഷകർക്ക് പട്ടയം തയാറാക്കിയിരുന്നു. എന്നാൽ, വനംവകുപ്പിെൻറ ഇടപെടൽ തടസ്സമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.