നെടുങ്കണ്ടം: ഭിന്നശേഷിക്കാരായ കുട്ടികൾ ഷീബ ടീച്ചർക്ക് ഒരിക്കലും ഭാരമാകാറില്ല. ഇക്കുറി കല്ലാര്‍ ഗവ.ഹയര്‍സെക്കൻഡറി സ്കൂളിലെ ഭിന്നശേഷിക്കാരായ 43 കുട്ടികള്‍ക്കാണ് തിളക്കമാര്‍ന്ന വിജയം നേടിക്കൊടുത്തത്. ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക്്് പ്രത്യേക പരിശീലനം നല്‍കാനാണ് നെടുങ്കണ്ടം ബി.ആര്.സി. ഷീബ ജോസഫിനെ കല്ലാര്‍ സ്കൂളിൽ നിയമിച്ചത്.
പത്താം തരത്തില്‍ ഇക്കുറി 36 കുട്ടികള്‍ക്ക് പഠന ൈവകല്യവും ആറ് പേർക്ക് ബുദ്ധിമാന്ദ്യവും ഒരാള്‍ക്ക് കേള്‍വി കുറവുമുണ്ടായിരുന്നു. കുട്ടികളുടെ കുറവ് മനസ്സിലാക്കി പ്രത്യേക ക്രമീകരണം ഒരുക്കിയാണ് ഈ അധ്യാപിക പാഠം പകര്‍ന്നു നല്‍കുന്നത്. പഠന വൈകല്യമുള്ള ചില കുട്ടികള്‍ക്ക് നിരവധി തവണ പാഠങ്ങൾ വായിച്ചു നല്‍കണം മറ്റു ചിലര്‍ക്ക്്് എഴുതി പഠിപ്പിക്കണം ചിലര്‍ക്ക് ടീച്ചർ കൂട്ടുകാരിയും അമ്മയും അമ്മൂമ്മയുമാകണം ചിലപ്പോൾ കൂടെ ഇരിക്കണം.
ചിലരെ എടുത്തുകൊണ്ട് നടക്കണം. ഇതൊന്നും ഷീബ ടീച്ചർക്ക് പ്രശ്നമാകാറില്ല. സ്കൂള്‍ തുറക്കാത്തതിനാല്‍ മൂന്ന് മാസം പ്രത്യേകം ക്ലാസെടുത്താണ് കുട്ടികളെ പഠിപ്പിച്ചത്.
ചിലർക്ക് വീടുകളിലെത്തിയും പരിശീലനം നല്കി. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്നതിലും പ്രയാസമാണ് ഓരോരുത്തര്‍ക്കും സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുക എന്ന് ടീച്ചർ പറയുന്നു. ഡോക്ടറെ നേരില്‍ കാണാന്‍ ചിലപ്പോൾ നന്നേ പാടുപെണം. റിഹാബിലിറ്റേഷന്‍ കൗണ്‍സലിങ് ഓഫ്്് ഇന്ത്യയുടെ അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജില്ലയില്‍ ഒരാള്‍ മാത്രമാണുള്ളത്.
ജന്മനാ കേള്‍വിക്കുറവുള്ള അനഘയുടെ വിജയമാണ് 43 പേരില്‍ മധുരമേറിയത്. അധ്യാപിക ചുണ്ടനക്കുന്നത് ശ്രദ്ധാ പൂര്‍വം വീക്ഷിച്ചാണ് അനഘ പാഠങ്ങള്‍ പഠിച്ചതും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയതും. വിവിധ വിഷയങ്ങളില്‍ മറ്റ് അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും ഈ കുട്ടികളുടെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നിലുള്ളതായി ഷീബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.