തൊടുപുഴ: 876 കോവിഡ് മരണങ്ങൾ സംഭവിച്ച ജില്ലയിൽ ഇതുവരെ നഷ്ടപരിഹാര അപേക്ഷ സമർപ്പിച്ച ആശ്രിതർ 223 പേർ. ഒട്ടേറെ അപേക്ഷകർ ഓൺലൈൻ സെൻറർ വഴിയും മറ്റുമാണ് നഷ്ടപരിഹാര അപേക്ഷ നൽകിയിരിക്കുന്നത്. വിവരങ്ങൾ പൂർണമല്ല, തെറ്റി രേഖപ്പെടുത്തുക, അനുബന്ധ രേഖകളുടെ കുറവ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അപേക്ഷകളിൽ കടന്നുവന്നിട്ടുണ്ട്. ഇവർക്ക് അപ്പീൽ നൽകാൻ അവസരം നൽകിയിട്ടുണ്ട്.
കുടുംബാംഗങ്ങൾ നൽകിയ അപ്പീലുകൾ ഇപ്പോൾ കൂടുതലായി അനുവദിച്ച് വരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ അപ്പീലുകൾ കൂടുതലായി വരാൻ സാധ്യതയുെണന്ന് റവന്യൂ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ 148 അപേക്ഷകർക്ക് തുക കൈമാറിയിട്ടുണ്ട്. പല അപേക്ഷകളും പരിശോധിക്കുേമ്പാൾ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത സാഹചര്യവുമുണ്ട്. ഇക്കാരണങ്ങളാലാകാം അപേക്ഷകളിൽ കുറവ് സംഭവിച്ചത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായം വേഗത്തിലാക്കാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുവിന് അടിയന്തര സഹായമായി 50,000 രൂപയും ദാരിദ്രരേഖക്ക് താഴെയുള്ളവരാണെങ്കിൽ സംസ്ഥാന സർക്കാറിെൻറ പദ്ധതി പ്രകാരം 36 മാസത്തേക്ക് 5000 രൂപ വീതവുമാണ് സഹായം ലഭിക്കുന്നത്. ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മരണമാണെങ്കിൽ നേരിട്ട് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. അല്ലെങ്കിൽ വെബ്സൈറ്റ് വഴി തന്നെ അപ്പീൽ നൽകി കോവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തണം. എ.ഡി.എം ചെയർമാനായ ജില്ലതല കമ്മിറ്റിയാണ് ഇത് പരിശോധിക്കുന്നത്.
അതേസമയം, ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും തിരിച്ചയക്കരുതെന്ന് നിർദേശം നൽകിയിട്ടുള്ളതായും തെറ്റുള്ളത് ഫോൺ വഴി അപേക്ഷകനെ വിളിച്ച് പ്രശ്നപരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ ഷീബ ജോർജ് പറഞ്ഞു. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാൽ താലൂക്ക് ഓഫിസുകളിലെ ഹെൽപ് ഡെസ്കിനെ സമീപിക്കാമെന്നും കലക്ടർ പറഞ്ഞു.
അപേക്ഷ എങ്ങനെ സമർപ്പിക്കാം
ധനസഹായത്തിന് relief.kerala.gov.in വഴിയാണ് അപേക്ഷ നൽകേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫിസർമാർക്ക് നേരിട്ടും അപേക്ഷ നൽകാം. കോവിഡ് മരണ സർട്ടിഫിക്കറ്റ്, അപേക്ഷകെൻറ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷക്കൊപ്പം നൽകണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കോവിഡ് ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകുകയും ചെയ്യാം.
61 പേര്‍ക്ക് കോവിഡ്
തൊടുപുഴ: ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3.71ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 126 പേർ രോഗമുക്തരായി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അറക്കുളം സ്വദേശിനികൾ (31, 45), കുടയത്തൂർ കാഞ്ഞാർ സ്വദേശി (38) എന്നിവരാണിവർ.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 4, അറക്കുളം 4, ബൈസൺവാലി 3, ചക്കുപള്ളം 1, ഇരട്ടയാർ 4, കഞ്ഞിക്കുഴി 2, കാമാക്ഷി 1, കട്ടപ്പന 3 , കൊക്കയാർ 1, കൊന്നത്തടി 1, കുടയത്തൂർ 2, കുമാരമംഗലം 1, കുമളി 1, മണക്കാട് 3, മാങ്കുളം 1, മരിയാപുരം 1, മുട്ടം 2, നെടുങ്കണ്ടം 1, പള്ളിവാസൽ 2, പുറപ്പുഴ 1, രാജകുമാരി 1, സേനാപതി 1, തൊടുപുഴ 7, വണ്ടിപ്പെരിയാർ 1, വണ്ണപ്പുറം 4, വാത്തിക്കുടി 1, വെള്ളത്തൂവൽ 2, വെള്ളിയാമറ്റം 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.