തൊടുപുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവു വന്ന വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു.
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 09 -പെട്ടേനാട് വാർഡിലും ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ 08-പാറത്തോട്, അറക്കുളം ഗ്രാമപഞ്ചായത്തിലെ 06-ജലന്ധർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 06-തോപ്രാംകുടിയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം നിലവിൽവന്നതായി കലക്ടർ ഷീബ ജോർജ് അറിയിച്ചു.
വ്യാഴം മുതൽ 2024 ജൂലൈ 11 (വ്യാഴം)വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 12നും സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15ഉം ആണ്. ജൂലൈ 30ന് വോട്ടെടുപ്പും 31ന് വോട്ടെണ്ണലും നടക്കും.
സ്ഥാനാർഥികൾ ചെലവുകണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ലഭ്യമാക്കേണ്ടതാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർ ഷീബ ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.