സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി: ഏകാരോഗ്യ പദ്ധതി; പരിശീലകർ ധാരാളം, പരിശീലനം നേടാൻ ആളില്ല

തൊ​ടു​പു​ഴ: ഏ​കാ​രോ​ഗ്യ പ​ദ്ധ​തിയി​ൽ പ​രി​ശീ​ല​നം നേ​ടാ​ൻ ആ​ളി​ല്ല. പ​ര​സ്പ​രം പ​ഴി​ചാ​രി ജി​ല്ല മെ​ന്‍റ​ർ​മാ​രും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും. ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ന​ട​ന്നു​വ​രു​ന്ന ക​മ്യൂ​ണി​റ്റി മെ​ന്‍റ​ർ​മാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലാ​ണ്‌ പ​രി​ശീ​ല​ക​ര്‍ ധാ​രാ​ളം ഉ​ണ്ടാ​യി​ട്ടും ആ​ളു​ക​ൾ എ​ത്താ​ത്ത​ത്‌.

ഓ​രോ വാ​ര്‍ഡി​ല്‍നി​ന്നും ഏ​ഴ്​ വീ​തം പേ​രെ​യാ​ണ്‌ ക​മ്യൂ​ണി​റ്റി മെ​ന്റ​ര്‍മാ​രാ​യി പ​രി​ശീ​ലി​പ്പി​ക്കേ​ണ്ട​ത്. ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്ന്​ വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ​യാ​ണ്‌ ജി​ല്ല മെ​ന്‍റ​ർ​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്‌. ഇ​വ​രു​ടെ മു​ന്‍പ​രി​ച​യ​വും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ബ​ന്ധ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ദ്ധ​തി വി​ജ​ക​ര​മാ​യി ന​ട​പ്പാ​ക്ക​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

വാ​ർ​ഡു​ത​ല​ത്തി​ല്‍ ക​മ്യൂ​ണി​റ്റി മെ​ന്‍റ​ർ​മാ​രെ ക​ണ്ടെ​ത്താ​നും ഇ​വ​രെ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​ക്കാ​നും ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ ഏ​കാ​രോ​ഗ്യ പ​ദ്ധ​തി താ​ഴേ ത​ട്ടി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ നീ​ക്ക​ത്തി​നാ​ണ് തി​രി​ച്ച​ടി നേ​രി​ട്ടി​രി​ക്കു​ന്ന​ത്‌. ഇ​തോ​ടെ സ​ർ​വീ​സി​ല്‍നി​ന്ന്​ വി​ര​മി​ച്ച​വ​രെ നി​യ​മി​ച്ച​ത് ഫ​ലം കാ​ണു​ന്നി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ട്.

അ​തെ​സ​മ​യം, ആ​രോ​ഗ്യ​വ​കു​പ്പി​ലെ നി​ല​വി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജീ​വ​ന​ക്ക​രെ സ​ഹാ​യി​ക്കാ​ന്‍ ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച രീ​തി​യി​ല്‍ തൊ​ഴി​ല്‍ര​ഹി​ത​രെ ഇ​തി​ലും നി​യ​മി​ച്ചി​രു​ന്നെ​ങ്കി​ല്‍ പ​ദ്ധ​തി കൂ​ടു​ത​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്‌ ഇ​പ്പോ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ ര്‍പ​ങ്കു​വെ​ക്കു​ന്ന​ത്‌.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ആ​ളു​ക​ൾ എ​ത്താ​ത്ത​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്‌ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും മെ​ന്‍റ​ര്‍മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

പ​രി​ശി​ല​ന​ത്തി​ന്‌ ആ​ളു​ക​ൾ എ​ത്ത​ത്ത​ത്‌ ആ​രോ​ഗ്യ​വ​കു പ്പി​ലെ ഫീ​ല്‍ഡ്​ ജീ​വ​ന​ക്കാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളു​ടെ​യും ക​ഴി​വു​കേ​ടാ​ണെ​ന്ന ത​ര​ത്തി​ൽ പ​രാ​മ​ര്‍ശം ന​ട​ത്തി​യ​തി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ ജീ​വ​ന​ക്കാ​രും പ​ഞ്ചാ​ത്തം​ഗ​ങ്ങ​ളും പ്ര​തി​ക്ഷേ​ധ​ത്തി​ലാ​ണ്‌.

പ​രി ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം മാ​ത്രം ന​ൽ​കു​മ്പോ​ൾ പ​രി​ശീ​ല​ക​ർ​ക്ക് ഭ​ക്ഷ​ണ​വും വ​ലി​യ തു​ക ക്ലാ​സ്​ എ​ടു​ക്കു​ന്ന​തി​നും ന​ൽ​കു​ന്നു​ണ്ട്.

തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തി പ​രി​ശീ​ല​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു സ​മ്പ​ത്തി​ക അ​നു​കൂ​ല്യ​വും കി​ട്ടാ​ത്ത​താ​ണ് പ​രി​ശീ​ല​ന​ത്തി​ന് ആ​ളെ കി​ട്ടാ​ത്ത​തി​ന് കാ​ര​ണം എ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും ജ​ന പ്ര​തി​നി​ധി​ക​ളും പ​റ​യു​ന്നു.

Tags:    
News Summary - Government moves becomes useless- One Health Plan-lot of trainers but people used it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.