വൈദ്യുതി ബില്ലിലെ കൃത്രിമം; നടപടി തുടരുന്നു

തൊ​ടു​പു​ഴ: മീ​റ്റ​ർ റീ​ഡി​ങ്​ കു​റ​വാ​യി രേ​ഖ​പ്പെ​ടു​ത്തി വൈ​ദ്യു​തി ബി​ൽ ഇ​ന​ത്തി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക്​ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ കൂ​ടി ന​ട​പ​ടി. തൊ​ടു​പു​ഴ സെ​ക്ഷ​ൻ-​വ​ൺ ഓ​ഫി​സി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ ശ്രീ​നി​വാ​സ​ൻ, സ​ബ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, അ​നൂ​പ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ്​ ചെ​യ്തു. കെ.​എ​സ്.​ഇ.​ബി വി​ജി​ല​ൻ​സി​ന്റെ സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി.

ര​ണ്ട് മാ​സം മു​മ്പ് സെ​ക്ഷ​ൻ ഒ​ന്നി​ലെ മീ​റ്റ​ർ റീ​ഡി​ങ് എ​ടു​ത്തി​രു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടു​ക​യും സൂ​പ്ര​ണ്ടി​നെ​യും സീ​നി​യ​ർ അ​സി​സ്റ്റ​ന്റി​നെ​യും സ​സ്‌​പെ​ൻ​ഡും ചെ​യ്തി​രു​ന്നു. പി​രി​ച്ചു​വി​ട്ട ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ര​ണ്ട് വ​ർ​ഷ​ത്തോ​ളം മീ​റ്റ​ർ റീ​ഡി​ങ് കു​റ​വാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും ഇ​തി​ലൂ​ടെ ബോ​ർ​ഡി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ക​രാ​ർ ജീ​വ​ന​ക്കാ​ര​നെ നി​രീ​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പ​ൻ​ഡ് ചെ​യ്ത​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ശ​ങ്ക​യി​ൽ

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഈ ​മാ​സം ആ​ദ്യം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലെ മു​പ്പ​തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ൻ​തു​ക​യു​ടെ വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ചു. ശ​രാ​ശ​രി 2000- 2500 രൂ​പ തോ​തി​ൽ ബി​ൽ വ​ന്നി​രു​ന്ന ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 30,000 മു​ത​ൽ 60,000 രൂ​പ​വ​രെ​യാ​ണ് ബി​ൽ വ​ന്ന​ത്.

തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന്റെ​യും കൗ​ൺ​സി​ല​ർ കെ. ​ദീ​പ​ക്കി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. പി​രി​ച്ചു​വി​ട്ട മീ​റ്റ​ർ റീ​ഡ​ർ നേ​ര​ത്തേ റീ​ഡി​ങ്​ എ​ടു​ത്തി​രു​ന്ന മേ​ഖ​ല​യി​ലാ​ണ് വീ​ണ്ടും ബി​ല്ലി​ൽ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു കെ.​എ​സ്.​ഇ.​ബി​യു​ടെ വി​ശ​ദീ​ക​ര​ണം.

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മീ​റ്റ​റു​ക​ൾ കെ.​എ​സ്.​ഇ.​ബി​യു​ടെ വാ​ഴ​ത്തോ​പ്പി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ങ്ങ​നെ​യാ​ണ് ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തെ​ന്ന് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യാ​ലേ വ്യ​ക്ത​മാ​കൂ​വെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. കൂ​ടി​യ ബി​ല്ല് അ​ട​ക്കേ​ണ്ട​തി​ല്ലെ​ന്ന് എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു​ണ്ടെ​ങ്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

ല​ഭി​ച്ച​ത്​ 230 പ​രാ​തി​ക​ൾ; വി​ജി​ല​ൻ​സ്​ പ​രി​ശോ​ധി​ക്കു​ന്നു

സം​ഭ​വ​​ത്തെ​ക്കു​റി​ച്ച്​ കെ.​എ​സ്.​ഇ.​ബി വി​ജി​ല​ൻ​സ്​ വി​ഭാ​ഗ​വും പ​വ​ർ തെ​ഫ്​​റ്റ്​ സ്ക്വാ​ഡും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 230 പ​രാ​തി​ക​ളാ​ണ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മീ​റ്റ​ർ റീ​ഡി​ങ്​ എ​ടു​ക്കു​ന്ന​വ​രെ പ​ര​സ്പ​രം സ്ഥ​ലം മാ​റ്റി​യ​പ്പോ​ഴാ​ണ് സെ​ക്ഷ​ൻ വ​ണി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ച്​ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്​.

പു​തി​യ ജീ​വ​ന​ക്കാ​ര​ൻ റീ​ഡി​ങ്​ എ​ടു​ത്ത​പ്പോ​ൾ ചി​ല മീ​റ്റ​റു​ക​ളി​ലെ റീ​ഡി​ങ്ങി​ൽ വ​ലി​യ മാ​റ്റം ക​ണ്ടെ​ത്തി. 140ഓ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി ബി​ൽ വ​ള​രെ​യ​ധി​കം കൂ​ടി. ശ​രാ​ശ​രി 2000 രൂ​പ വ​ന്നി​രു​ന്ന ഉ​പ​ഭോ​ക്താ​വി​ന് 35,000 രൂ​പ വ​രെ​യാ​യി ബി​ൽ കു​ത്ത​നെ ഉ​യ​ർ​ന്നു. കു​മാ​ര​മം​ഗ​ലം, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബി​ല്ലി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ർ​ധ​ന ക​ണ്ടെ​ത്തി​യ​ത്.

പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​തി​ന് മു​മ്പ് പ്ര​ദേ​ശ​ത്ത് മീ​റ്റ​ർ റീ​ഡി​ങ്​ എ​ടു​ത്തി​രു​ന്ന യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ റീ​ഡി​ങ്ങി​ൽ കൃ​ത്രി​മം കാ​ണി​ച്ചി​രു​ന്നെ​ന്ന് സ​മ്മ​തി​ച്ചു. യ​ഥാ​ർ​ഥ റീ​ഡി​ങ്ങി​നെ​ക്കാ​ൾ കു​റ​ച്ചാ​യി​രു​ന്നു യു​വാ​വ് വൈ​ദ്യു​തി ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം കെ.​എ​സ്.​ഇ.​ബി വി​ജി​ല​ൻ​സി​ന് കൈ​മാ​റി​യ​ത്.

Tags:    
News Summary - manipulation of electricity bill; Action continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.