മ​ന്ത്രി ആന്‍റണി രാജു പി.ജെ. ജോസഫിനെ തൊടുപുഴയിലെ വീട്ടിൽ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരത്ത് മത്സരിച്ചാൽ ജയിക്കുമെന്ന് പറഞ്ഞത് പി.ജെ. ജോസഫ് -ആന്‍റണി രാജു

തൊടുപുഴ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നോട് തിരുവനന്തപുരത്ത് മത്സരിക്കണമെന്നും അവിടെ ജയിക്കുമെന്നും പറഞ്ഞത് പി.ജെ. ജോസഫാണെന്ന് ഗതാഗതമന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്‍റണി രാജു.

തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ടെർമിനൽ ഉദ്ഘാടനത്തിനെത്തിയ മന്ത്രി, പുറപ്പുഴയിലെ വീട്ടിൽ കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

രാഷ്ട്രീയത്തിനപ്പുറത്തുള്ള ആത്മബന്ധമാണ് ജോസഫുമായുള്ളത്. രണ്ട് മുന്നണിയിലാണെങ്കിലും തങ്ങൾക്കിടയിൽ നല്ല ബന്ധമാണ്. തൊടുപുഴയിൽ വന്നാൽ ജോസഫിനെയും കുടുംബാംഗങ്ങളെയും സന്ദർശിക്കാറുണ്ട്. നിങ്ങൾ ഒരുമിക്കുമോ എന്ന ചോദ്യത്തിന് തങ്ങളിപ്പോൾ ഒരുമിച്ചാണല്ലോ നിൽക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടേത് സൗഹൃദ സന്ദർശനമാണെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും ജോസഫും പ്രതികരിച്ചു.

Tags:    
News Summary - PJ Joseph said that will win if contest from Thiruvananthapuram-Antony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.