മണക്കാട്: ഓർമകളുടെ മധുരം നുണഞ്ഞ് 1948 മുതലുള്ള പൂർവ വിദ്യാർഥികൾ ഒരുമിച്ചുകൂടിയത് അരിക്കുഴ ഗവ. സ്കൂളിന് ഒരു ഭൂതകാലക്കുളിരായി. 29 വർഷക്കാലം അധ്യാപകനും പ്രഥമാധ്യാപകനമായിരുന്ന ഡി.എൻ. നമ്പൂതിരി പൂർവവിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു.
പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് എ.എൻ. ദാമോദരൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. സ്കൂളിന് സ്ഥലം നൽകിയ കുടുംബത്തെയും സ്കൂൾ സ്ഥാപകൻ തെക്കേൽ പപ്പുപിള്ളയുടെ കുടുംബത്തെയും ആദരിച്ചു. മുൻ അധ്യാപകരായിരുന്ന പി.കെ. അയ്യപ്പൻ, കെ.കെ. നളിനാക്ഷി, എം.എൻ. രാഘവൻ, വി.എൻ. ദാമോദരൻ, പി.കെ. ഗോപാലകൃഷ്ണൻ, രത്നമ്മ താഴപ്പിള്ളിൽ, പി. സരോജിനി, എൻ.പി. ലീല, സി.കെ. അനന്തപത്മനാഭൻ നായർ, രാഘവൻ, പി.കെ. ഗംഗാധരൻ, ഷൈല കൃഷ്ണൻ എന്നീ അധ്യാപകരാണ് ആദരം ഏറ്റുവാങ്ങിയത്. മുതിർന്ന പൂർവ വിദ്യാർത്ഥികളായ ടി.വി. വാസു, നാരായണൻ നായർ, ദിവാകരൻ ആചാരി, സി.എ. ആഗസ്തി, പി.എസ്. ഭോഗീന്ദ്രൻ, എം.എ. അരവിന്ദാക്ഷൻ, ദാമോദരൻ കാഞ്ഞിരത്തിൽ, പി.ആർ. നാരായണൻ, വാസുദേവൻ നമ്പൂതിരി, നാരായണൻ നായർ തോട്ടപ്പുറത്ത്, എ.പി മേരി, ശാരദ മലേപ്പറമ്പിൽ, വാസുദേവ കൈമൾ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ജോസഫ്, എൽ.പി സ്കൂൾ പ്രഥമാധ്യാപിക പി.കെ. ഉഷ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എം.കെ. പ്രീതിമാൻ, ടി.സി. ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.