പെ​ട്ടി​മു​ടി​യി​ൽ ക​ണ്ടെ​ത്തി​യ ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ

പെട്ടിമുടിയിൽ കടുവയുടെ കാൽപാട്; കാമറ സ്ഥാപിച്ച് വനം വകുപ്പ്

അടിമാലി: പെട്ടിമുടി ആദിവാസി കോളനിയോട് ചേർന്ന് കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇതോടെ, വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. ഒരാഴ്ചക്കിടെ മൂന്ന് വളർത്തുനായ്ക്കളെ ഇവിടെ നിന്ന് കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് കടുവയുടെ കാൽപാടുകൾ കണ്ടത്.അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജോജി ജയിംസിന്‍റെ മേൽനോട്ടത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയും കടുവയുടെ കാൽപാടുകൾ കണ്ടെത്തിയ പ്രദേശത്ത് കാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും ചെയ്തു.

മച്ചിപ്ലാവ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബിനോജിന്‍റെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരും അടിമാലി റാപിഡ് റസ്പോൺസ് ടീമും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. തുടർന്നും കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ ഉടൻ വനം വകുപ്പിനെ അറിയിക്കണമെന്നും പെട്ടിമുടി ഊരുകൂട്ടം യോഗത്തെ വനം വകുപ്പ് അധികൃതർ അറിയിച്ചു.

ഊരുനിവാസികൾ ജാഗ്രത പാലിക്കണമെന്നും പെട്ടിമുടി മലയിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മേഖലയിൽ ആദ്യമായാണ് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപെടുന്നത്.

കൂമ്പൻപാറയിലും കടുവയെ കണ്ടു

അ​ടി​മാ​ലി: കൂ​മ്പ​ൻ​പാ​റ അ​മ്പി​ളി​കു​ന്നി​ൽ ക​ടു​വ​യെ ക​ണ്ടു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് റേ​ഞ്ച് ഓ​ഫി​സി​ന് സ​മീ​പം ക​ടു​വ​യെ ക​ണ്ട​ത്ത്. വീ​ട്ടു​മു​റ്റ​ത്ത് തു​ണി അ​ല​ക്കി​ക്കൊ​ണ്ട് നി​ന്ന വീ​ട്ട​മ്മ മ​ര​ച്ചു​വ​ട്ടി​ലൂ​ടെ ക​ടു​വ പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ർ കാ​ൽ​പാ​ദം തി​രി​ച്ച​റി​ഞ്ഞു. ഇ​തോ​ടെ, ത​ല​മാ​ലി, പ്ലാ​മ​ല മേ​ഖ​ല​യി​ല​ട​ക്കം ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പെ​ട്ടി​മു​ടി​യി​ൽ ക​ടു​വ എ​ത്തി​യ​തി​ന്‍റെ കാ​ൽ​പാ​ട് ക​ണ്ടി​രു​ന്നു.

Tags:    
News Summary - Tiger's footprint on pettimudi; The forest department installed the camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.