തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ദേവികുളം താലൂക്കിൽ അതിജീവന പോരാട്ടവേദി പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. സി.പി.ഐ ജില്ല സമ്മേളനം വെള്ളിയാഴ്ച അടിമാലിയിൽ തുടങ്ങുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഹർത്താൽ പിൻവലിക്കാൻ ധാരണയായത്.
കരുതൽ മേഖല വിഷയത്തിൽ ഇപ്പോഴത്തെ കൃഷിമന്ത്രി പി. പ്രസാദ് 2017ൽ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഹരജി പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. 29വരെ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിൽ പങ്കെടുക്കുന്ന മന്ത്രിയെ ബഹിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.