അടിമാലി: സേനാപതി മേഖലയില്‍ തെരുവുനായ് പേടിയിൽ ജനം. ചൊവ്വാഴ്ച സേനാപതി മാർ ബേസില്‍ സ്കൂളിന് സമീപം കൃഷിയിടത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു.
ചുവന്നകുഴിയില്‍ രാജേഷിന്‍റെ ഒരുവര്‍ഷം പ്രായമുള്ള ആടുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ശബ്ദംകേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ ഓടിമറഞ്ഞു.
തെരുവുനായ് നിയന്ത്രണത്തിന് അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഇവയുടെ ആക്രമണത്തില്‍ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.