പെരുമാറ്റച്ചട്ട ലംഘനം; സി-വിജില്‍ ആപ്പ്​ വഴി പരാതി നല്‍കാം

ഇ​ടു​ക്കി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ഉ​ള്‍പ്പെ​ടെ പ​രാ​തി​ക​ളും ക്ര​മ​ക്കേ​ടു​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സി-​വി​ജി​ല്‍ ആ​പ്പ് വ​ഴി അ​റി​യി​ക്കാം. സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള​ള സം​വി​ധാ​ന​മാ​ണി​ത്. ഇ​ന്‍റ​ര്‍നെ​റ്റ് സൗ​ക​ര്യ​മു​ള്ള മൊ​ബൈ​ലി​ലെ പ്ലേ ​സ്റ്റോ​റി​ല്‍ അ​ല്ലെ​ങ്കി​ല്‍ ആ​പ്പ് സ്റ്റോ​റി​ല്‍ സി-​വി​ജി​ല്‍ എ​ന്ന് സെ​ര്‍ച്ച് ചെ​യ്താ​ല്‍ ആ​പ്പ് ല​ഭ്യ​മാ​വും.

ക്യാ​മ​റ​യും മി​ക​ച്ച ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്ഷ​നും ജി.​പി.​എ​സ് സൗ​ക​ര്യ​വു​മു​ള്ള ഏ​തു സ്മാ​ര്‍ട്ട് ഫോ​ണി​ലും സി-​വി​ജി​ല്‍ ആ​പ്പ് ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യാം. പ​രാ​തി ല​ഭി​ച്ച് 100 മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച് മ​റു​പ​ടി ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം.

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​മോ ചെ​ല​വ് സം​ബ​ന്ധ​മാ​യ ച​ട്ട​ലം​ഘ​ന​മോ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ പ​രാ​തി​കാ​ര​ന് ആ​പ്പ് വ​ഴി ചി​ത്രം അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ എ​ടു​ത്ത് ന​ല്‍കി പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഫോ​ട്ടോ അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വി​വ​രം സ്വ​മേ​ധ​യാ ശേ​ഖ​രി​ക്ക​പ്പെ​ടും. ബ​ന്ധ​പ്പെ​ട്ട ജി​ല്ല ക​ണ്‍ട്രോ​ള്‍ റൂ​മി​ലേ​ക്ക്​ പ​രാ​തി നേ​രി​ട്ട് അ​യ​ക്കു​ക. ആ​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ടു​ക്കു​ന്ന ലൈ​വ് ഫോ​ട്ടോ അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ മാ​ത്ര​മേ അ​യ​ക്കാ​ന്‍ ക​ഴി​യൂ.

ഏ​ത് സ്ഥ​ല​ത്ത്​ നി​ന്നാ​ണ് ഫോ​ട്ടോ അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ എ​ടു​ക്കു​ന്ന​തെ​ന്ന് ആ​പ്പ് തി​രി​ച്ച​റി​ഞ്ഞ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ ഈ ​ഡി​ജി​റ്റ​ല്‍ തെ​ളി​വ് ഉ​പ​യോ​ഗി​ച്ച് സ്‌​ക്വാ​ഡി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി എ​ടു​ക്കാ​നാ​കും.

ഫോ​ണ്‍ ന​മ്പ​ര്‍, ഒ.​ടി.​പി, വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍കി​യാ​ൽ പ​രാ​തി സ​മ​ര്‍പ്പി​ക്കു​ന്ന​യാ​ള്‍ക്ക് തു​ട​ര്‍ന​ട​പ​ടി​ക​ള്‍ അ​റി​യാ​ന്‍ ഐ.​ഡി ല​ഭി​ക്കും. പ​രാ​തി​ക്കാ​ര​ന്‍ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പ​രാ​തി ന​ല്‍കാ​നു​ള്ള സം​വി​ധാ​ന​വും ആ​പ്പി​ലു​ണ്ട്. എ​ന്നാ​ല്‍, ഇ​ങ്ങ​നെ പ​രാ​തി ന​ല്‍കു​ന്ന​യാ​ള്‍ക്ക് പ​രാ​തി​യു​ടെ തു​ട​ര്‍വി​വ​ര​ങ്ങ​ള്‍ ആ​പ്പ് വ​ഴി അ​റി​യാ​ന്‍ സാ​ധ്യ​മ​ല്ല. പ​രാ​തി ജി​ല്ല ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ച്ചാ​ല്‍ അ​ത് ഫീ​ല്‍ഡ് യൂ​ണി​റ്റി​ന് കൈ​മാ​റും. ഫീ​ല്‍ഡ് യൂ​ണി​റ്റി​ല്‍ ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ള്‍, സ്റ്റാ​റ്റി​ക് സ​ര്‍വെ​യ്​​ല​ന്‍സ് ടീ​മു​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​വും.

ഫീ​ല്‍ഡ് യൂ​നി​റ്റി​ന് പ​രാ​തി​യു​ടെ ഉ​റ​വി​ടം ട്രാ​ക്ക് ചെ​യ്ത് നേ​രി​ട്ട് സ്ഥ​ല​ത്ത് എ​ത്താ​ന്‍ ക​ഴി​യും. ഫീ​ല്‍ഡ് യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി എ​ടു​ത്ത ശേ​ഷം തു​ട​ര്‍ തീ​രു​മാ​ന​ത്തി​നും തീ​ര്‍പ്പി​നു​മാ​യി ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ആ​പ്പ് വ​ഴി റി​പ്പോ​ര്‍ട്ട് ന​ല്‍കും. ജി​ല്ല ത​ല​ത്തി​ല്‍ തീ​ര്‍പ്പാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്നാ​ല്‍ വി​വ​ര​ങ്ങ​ള്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നാ​ഷ​ണ​ല്‍ ഗ്രീ​വ​ന്‍സ് പോ​ര്‍ട്ട​ലി​ലേ​ക്ക് അ​യ​യ്ക്കും. 100 മി​നി​റ്റി​ന​കം പ​രാ​തി ന​ല്‍കി​യ ആ​ള്‍ക്ക് വി​വ​രം ന​ല്‍കു​കു​യും ചെ​യ്യും.

സി-​വി​ജി​ലി​ല്‍ ഫോ​ട്ടോ അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ എ​ടു​ത്ത ശേ​ഷം അ​പ്​​​ലോ​ഡ് ചെ​യ്യാ​ന്‍ അ​ഞ്ച് മി​നി​റ്റ് മാ​ത്ര​മേ ല​ഭി​ക്കൂ. നേ​ര​ത്തെ റെ​ക്കോ​ഡ് ചെ​യ്ത ഫോ​ട്ടോ അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ ആ​പ്പി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്യാ​നാ​വി​ല്ല. ആ​പ്പി​ലെ​ടു​ത്ത ഫോ​ട്ടോ അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ ഫോ​ണ്‍ ഗാ​ല​റി​യി​ല്‍ നേ​രി​ട്ട് സേ​വ് ചെ​യ്യാ​നും ക​ഴി​യി​ല്ല. തു​ട​ര്‍ച്ച​യാ​യി ഒ​രേ സ്ഥ​ല​ത്തു​നി​ന്ന് ഒ​രേ പ​രാ​തി​ക​ള്‍ ന​ല്‍കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്.

Tags:    
News Summary - Violation of Code of Conduct- Complaint can be lodged through C-Vigil app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.