തൊടുപുഴ: 454 മില്ലി ഗ്രാം എം.ഡി.എം.എ യും 30 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. തൊടുപുഴ താലൂക്കിൽ കാരിക്കോട് കിഴക്കൻപ്പറമ്പിൽ വീട്ടിൽ അജ്മൽ (28) കുമാരമംഗലം വെങ്ങല്ലൂർ കരിക്കൻപ്പറമ്പിൽ വീട്ടിൽ അഫ്സൽ (25) എന്നിവരെയാണ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ സിയാദിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി തൊടുപുഴ ടൗൺ ഭാഗത്ത് നിന്നാണ് ഇവർ പിടിയിലായത്. വെങ്ങല്ലൂർ ഭാഗത്ത് നിന്ന് മയക്ക് വരുന്ന് വാങ്ങി ഇവർ തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്നു. മയക്ക്മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
റെയ്ഡിൽ ഉദ്യോഗസ്ഥരായ ഷാഫി അരവിന്ദാക്ഷ്, പ്രിവന്റീവ് ഓഫിസർ ഒ.എച്ച് മൻസൂർ, സുബൈർ, ബാലു ബാബു, ഡ്രൈവർ അനീഷ് ജോൺ എന്നിവർ പങ്കെടുത്തു. ലഹരി സംബന്ധമായ രഹസ്യ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 04862- 228544,9400069544, 9496499321 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.