തൊഴിലാളി ഐക്യം നിറഞ്ഞ്​ മേയ്​ ദിനാഘോഷം മേയ്​ ദിന റാലിയും പൊതുസമ്മേളനവും നടന്നു

കൊല്ലം: സാർവദേശീയ തൊഴിലാളി ദിനമായ മേയ് ദിനം കൊല്ലം ജില്ലയിൽ സമുചിതമായി ആചരിച്ചു. ഞായറാഴ്ച രാവിലെ സി.ഐ.ടി.യു ഓഫിസുകളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തി. ജില്ലയിലെ 20 കേന്ദ്രങ്ങളിൽ സി.ഐ.ടി.യു- എ.ഐ.ടി.യു.സി നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ചിന്നക്കട റെസ്റ്റ് ഹൗസിനുമുന്നിൽനിന്നും ആരംഭിച്ച തൊഴിലാളികളുടെ റാലി ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സമാപിച്ചു. റാലിയിൽ പങ്കെടുത്ത തൊഴിലാളികൾ എൽ.ഐ.സി സ്വകാര്യവത്​കരണവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് ചേർന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ, പ്രസിഡന്‍റ്​ ബി. തുളസീധരക്കുറുപ്പ്, ബി. മോഹൻദാസ്, ജി. ലാലു, മുരളികൃഷ്ണൻ, ജി. സാബു, എൻ.എസ്​.ഷൈൻ, എ.എം. ഇക്ബാൽ, ആർ. വിജയകുമാർ, ബി. രാജു, അയത്തിൽ സോമൻ, എ. രാജീവ്‌, വി.ആർ. അജു, ഇ. ഷാനവാസ്‌ഖാൻ, എം. വിശ്വനാഥൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജി. ആനന്ദൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.