കൊട്ടാരക്കര: ദി സിറ്റിസൺ സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിന് നെടുവത്തൂർ പഞ്ചായത്തിൽ വിളംബര റാലിയോടെ തുടക്കം. കാമ്പയിന്‍റെ പഞ്ചായത്തുതല ഉദ്ഘാടന യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. സുമലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ആർ. സത്യഭാമ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ജലജ സുരേഷ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ആർ. രാജശേഖരൻ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതീഷ്, മിനി, ബി.എസ്. ഗോപകുമാർ, നീലേശ്വരം സദാശിവൻ എന്നിവർ സംസാരിച്ചു. കൊട്ടാരക്കരയിൽ ആറിന് ഗതാഗത നിയന്ത്രണം കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവ ഘോഷയാത്രയോടനുബന്ധിച്ച് ആറിന് വൈകീട്ട് മൂന്നുമുതൽ കൊട്ടാരക്കര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പുനലൂർ ഭാഗത്തുനിന്ന് കൊട്ടാരക്കര വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചെങ്ങമനാടുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വെട്ടിക്കവല, സദാനന്ദപുരം, പ്ലാപ്പള്ളി, നെല്ലിക്കുന്നം, അമ്പലപ്പുറം വഴി അമ്പലത്തുംകാല എത്തി പോകണം. പുനലൂർനിന്ന് കൊട്ടാരക്കര വഴി അടൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിഴക്കേതെരുവുനിന്ന് വലത്തോട്ട് തിരിഞ്ഞ് പാലനിരപ്പ്, പാറക്കടവ് വഴി മുട്ടമ്പലത്ത് എത്തിയാണ് പോകേണ്ടത്. പുനലൂർനിന്ന് കൊട്ടാരക്കരയുള്ള വാഹനങ്ങൾ കോട്ടപ്പുറം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കണം. എം.സി റോഡിൽ അടൂർനിന്ന് ആയൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൈലം വില്ലേജ് ഓഫിസ് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഗോവിന്ദമംഗലം റോഡ് സൻെറ് മേരീസ് സ്കൂൾ വഴി കരിക്കത്തെത്തി പോകണം. അടൂർ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുത്തൂർ മുക്കിൽ തിരിഞ്ഞ് മാറനാട് വഴി ചിരങ്കാവിൽ എത്തിയോ വള്ളക്കടവിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ആലഞ്ചേരി, മൂഴിക്കോട് നെടുവത്തൂർ വഴിയോ പോകണം. ആയൂർ ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് എം.സി റോഡ് വഴി നിയന്ത്രിത ഗതാഗതം അനുവദിക്കും. പുത്തൂർനിന്ന് കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങൾ മുസ്ലിം സ്ട്രീറ്റിൽ യാത്ര അവസാനിപ്പിക്കേണ്ടതും ഓയൂർ ഭാഗത്തുനിന്ന് കൊട്ടാരക്കരക്ക് വരുന്ന വാഹനങ്ങൾ തൃക്കണ്ണമംഗലിൽ യാത്ര അവസാനിപ്പിക്കുകയും വേണം. കെട്ടുകാഴ്ച ആരംഭിച്ചാൽ ക്ഷേത്ര പരിസരത്തോ കൊട്ടാരക്കര പുലമൺ റോഡിലോ വാഹനഗതാഗതവും പാർക്കിങ്ങും അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.