കൊല്ലം: മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. കിളികൊല്ലൂർ കല്ലുംതാഴം കാവേരി നഗർ വയലിൽ പുത്തൻ വീട്ടിൽ അജു മൻസൂറിനെ (24) ആണ് പിറ്റ് എൻ.ഡി.പി.എസ് നിയമ പ്രകാരം കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചത്.
മാരക ലഹരി മരുന്നായ എം.ഡി.എം.എ ചില്ലറ വിൽപ്പനക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ വർഷം അജു മൻസൂറിനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ൽ വർക്കല എക്സൈസ് റേഞ്ച് പരിധിയിലും എം.ഡി.എം.എ വിൽപന നടത്തിയതിന് ഇയാൾ പ്രതിയായി റിമാൻഡിലായിരുന്നു.
ലഹരി മരുന്നു കച്ചവട സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫ് മുഖേന സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമീഷണർ സക്കറിയ മാത്യു, കൊല്ലം സിറ്റി എ.സി.പി എ. അഭിലാഷ്, കിളികൊല്ലൂർ ഇൻസ്പെക്ടർ എൻ. ഗിരീഷ് എന്നിവർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കരുതൽ തടങ്കലിന് ഉത്തരവായത്. തുടർന്നും ജില്ലയിലെ ലഹരി വിതരണ സംഘങ്ങൾക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.