രാ​ജേ​ഷ്​​കു​മാ​ർ

യു​വ​തി​യു​ടെ ന​ഗ്​​ന​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ള്‍ പി​ടി​യി​ൽ


കൊ​ല്ലം: യു​വ​തി​യു​ടെ ന​ഗ്​​ന​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​യാ​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട റാ​ന്നി നെ​ല്ലി​ക്ക​മ​ണ്‍ ചെ​റി​യ​മൂ​ഴി ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ്‌​കു​മാ​റാ​ണ് (32) പി​ടി​യി​ലാ​യ​ത്. വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍ യു​വ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍ന്ന് യു​വ​തി​യു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ട​ത്തി​യ ചാ​റ്റി​ല്‍ യു​വ​തി​യു​മാ​യു​ള്ള ദ്യ​ശ്യ​ങ്ങ​ള്‍ റെ​ക്കോ​ര്‍ഡ് ചെ​യ്ത​ശേ​ഷം യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പീ​ഡ​നം തു​ട​ര്‍ച്ച​യാ​യ​തോ​ടെ യു​വ​തി എ​തി​ര്‍പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ രാ​ജേ​ഷ് യു​വ​തി​യു​ടെ ന​ഗ്​​ന​ദ്യ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു.

തെ​ക്കും​ഭാ​ഗം ഇ​ന്‍സ്‌​പെ​ക്ട​ര്‍ ദി​നേ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ സു​ജാ​ത​ന്‍പി​ള്ള, വി​ജ​യ​കു​മാ​ര്‍, എ.​എ​സ്.​ഐ ക്രി​സ്​​റ്റി​ന്‍ ആ​ൻ​റ​ണി, എ​സ്.​സി.​പി.​ഒ സ​ലീ​ന മ​ഞ്ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ റാ​ന്നി​യി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.




Tags:    
News Summary - arrest in The nude picture of the girl was spread on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.