വെളിയം: ദുബൈയിൽ നിന്നെത്തിയ യുവാവ് ക്വാറൻറീൻ കേന്ദ്രത്തിൽ പോകാതെ രഹസ്യമായി വീട്ടിലെത്തി താമസമാരംഭിച്ചു. ഇത് നാട്ടുകാർ അറിഞ്ഞതോടെ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ ക്വാറൻറീൻ സെൻററിലേക്ക് മാറ്റി. ഓടനാവട്ടം കുടവട്ടൂരിലായിരുന്നു സംഭവം.
ദുൈബയിൽ നിന്ന് കഴിഞ്ഞദിവസം വെളുപ്പിന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ കുടവട്ടൂർ സ്വദേശിയായ യുവാവിനോട് ക്വാറൻറീൻ സെൻററിലേക്ക് പോകാൻ നിർേദശിച്ചു.
പണം കൊടുത്തുള്ള ക്വാറൻറീൻ സെൻററിലേക്ക് മാറിക്കൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇയാൾ അവിടെ പോകാതെ എയർപോർട്ടിലേക്ക് ഓട്ടോ വിളിച്ചുവരുത്തി രഹസ്യമായി കുടവട്ടൂരിലുള്ള വീട്ടിൽ എത്തുകയായിരുന്നു.
ഗൾഫിൽ നിന്നും എത്തിയയാൾ വീട്ടിൽ രഹസ്യമായി താമസിക്കുന്നതായറിഞ്ഞ നാട്ടുകാർ ഇയാളെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല എന്ന നിലപാടെടുത്ത് ബഹളമുണ്ടാക്കി.
സ്ഥലത്തെത്തിയ പൂയപ്പള്ളി സ്റ്റേഷനിലെ ജനമൈത്രി പൊലീസ് വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ആംബുലൻസിൽ കൊട്ടാരക്കരയിലുള്ള ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.