കൊല്ലം: യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ പൊലീസ് പിടിയിലായി. സ്റ്റേഷനിൽ എത്തിച്ച ഇവർ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത ഉദ്യോഗസ്ഥയെ ആക്രമിച്ച് പരിക്കേൽപിച്ചു.
ശക്തികുളങ്ങര കന്നിമേൽ പഴമ്പള്ളി മഠത്തിൽ വീട്ടിൽ ടി. ശരത്ത് (23), തൃക്കരുവ പ്രാക്കുളം തണലിടം വീട്ടിൽ എസ്. സൂരജ് (ഉണ്ണി -23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി അഞ്ചാലുംമൂട് സ്കൂളിന് മുൻവശം റോഡിൽ ഉല്ലാസ് എന്നയാളിനെ ഇവർ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബൈക്ക് ദേഹത്തേക്ക് ഓടിച്ച് കയറ്റാൻ ശ്രമിച്ചത് ഒഴിഞ്ഞ് മാറിയതിനാൽ കാലിലൂടെ കയറിയിറങ്ങി അസ്ഥിക്ക് പൊട്ടലുണ്ടായി. ഇവർ സമീപത്തെ പൂക്കടയിലെ അജിയെന്നയാളിനെ ഹെൽമറ്റ് െവച്ച് തലക്കടിച്ചത് കണ്ട് ഉല്ലാസ് തടസ്സപ്പെടുത്തിയതിനാലാണ് ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലും പ്രകോപനപരമായി പെരുമാറിയ ഇവർ ഉപകരണങ്ങൾ അടിച്ച് തകർത്തു. ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.സി.പി.ഒ അജിമോളെ അസഭ്യം വിളിക്കുകയും അടിവയറ്റിൽ ചവിട്ടി നിലത്തിടുകയുമായിരുന്നു. രണ്ടു സംഭവങ്ങളിലായി ഉല്ലാസിെൻറയും അജിമോളുടെയും പരാതിയിൽ പ്രത്യേകം കേസുകളെടുത്തു.
അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാം, ഹരികുമാർ, ജയപ്രകാശൻ, പ്രദീപ്കുമാർ, ലഗേഷ് കുമാർ, എ.എസ്.ഐ വി. ബിജു, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.