കൊട്ടാരക്കര: കുന്നിക്കോടിന് സമീപം മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കൊല്ലം റൂറൽ ജില്ലയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ പൊലീസ് മേധാവി കെ.ബി. രവി അറിയിച്ചു.
എല്ലാ സ്റ്റേഷൻ പരിധികളിലും പ്രത്യേകം സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്തും. ഹൈവേകളിലും പ്രധാന റോഡുകളിലും ഉൾെപ്പടെ കർശന വാഹന പരിശോധന നടത്തുന്നതിന് ഹൈവേ പട്രോളിങ് വെഹിക്കിൾസ്, കൺട്രോൾറൂം വെഹിക്കിൾസ്, അതാത് പൊലീസ് സ്റ്റേഷനിലെ പ്രത്യേകം സ്ക്വാഡ് വെഹിക്കിൾസ് എന്നിവയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.