കൊല്ലം: കെ.പി.സി.സി ജനറൽ സെക്രട്ടറിയും ചാത്തന്നൂർ മുൻ എം.എൽ.എയുമായ ഡോ. ജി. പ്രതാപവർമ തമ്പാന് നാട് വിട നൽകി.
വെള്ളിയാഴ്ച വൈകീട്ട് പേരൂരിലുള്ള കുടുംബ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതിയോടെ നടന്ന സംസ്കാര ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മേഖലകളിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. രാവിലെ തമ്പാന്റെ ഭൗതിക ശരീരം സ്വകാര്യ ആശുപത്രിയിൽനിന്ന് തേവള്ളിയിലെ വീട്ടിലും തുടർന്ന് ഡി.സി.സിയിലും പൊതുദർശനത്തിന് വെച്ചു. ഭൗതികശരീരത്തിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ പാർട്ടിപതാക പുതപ്പിച്ച് പുഷ്പചക്രം അർപ്പിച്ചു. ചാത്തന്നൂർ ജങ്ഷനിൽ ഒരുക്കിയ പ്രത്യേക പന്തലിലും പകൽ മൂന്നുമുതൽ പേരൂർ സർവിസ് സഹകരണബാങ്കിലും പൊതുദർശനത്തിന് വെച്ചശേഷമാണ് കരിക്കോടുള്ള സ്വവസതിയായ പേരൂർ മുല്ലശ്ശേരി വീട്ടുവളപ്പിൽ സംസ്കാരം നടത്തിയത്. മകൻ ഗോകുൽവർമ ചിതക്ക് തീകൊളുത്തി.
മന്ത്രി കെ.എൻ. ബാലഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.എം. സുധീരൻ, എം.എം. ഹസൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, എം. വിൻസന്റ്, എം. നൗഷാദ്, പി.എസ്. സുപാൽ, കലക്ടർ അഫ്സാന പർവീൺ, മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, പീതാംബരക്കുറുപ്പ്, പി. രാജേന്ദ്രൻ, കെ.പി. ധനപാലൻ, വി.എസ്. ശിവകുമാർ, ബാബു ദിവാകരൻ, പന്തളം സുധാകരൻ, എ.പി. അനിൽകുമാർ, പുനലൂർ മധു, മോഹൻകുമാർ, ശബരിനാഥ്, ശരത്ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുവേണ്ടി പി. രാജേന്ദ്രപ്രസാദ്, കെ.സി. രാജൻ, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ, വി.ടി. ബൽറാം, ഷാനവാസ്ഖാൻ, ജി. ലാലു, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യ സെക്രട്ടറി ദേവരാജൻ, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, സൂരജ് രവി, കേരള കോൺഗ്രസ് നേതാവ് കുളക്കട രാജു എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.