കൊല്ലം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾക്ക് മൂന്നു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.പാരിപ്പള്ളി പാമ്പുറം മദാമ്മത്തോപ്പ് തടത്തിൽ പടീഞ്ഞാറ്റതിൽ അജയകുമാറിനെയാണ് (56) ശിക്ഷിച്ചത്. കൊല്ലം പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജി ഡോണി തോമസ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
2017 ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. 65 വയസ്സുള്ള സ്ത്രീയുടെ വീടിനു സമീപം ജോലി ചെയ്തുകൊണ്ടിരുന്ന ഇയാൾ വീട്ടമ്മ വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയാണ് ലൈംഗിക ആക്രമണം നടത്തിയത്. വെള്ളം വേണമെന്നാവശ്യപ്പെട്ടെത്തിയ ഇയാൾ വീടിനുള്ളിൽ കയറി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു.
പാരിപ്പള്ളി എസ്.ഐ ആയിരുന്ന പി. രാജേഷ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ അന്നത്തെ പരവൂർ ഇൻസ്പെക്ടറായിരുന്ന എസ്. ഷെരീഫാണ് കുറ്റപത്രം സമർപ്പിച്ചത്. അഡീ. പബ്ലിക് േപ്രാസിക്യൂട്ടർ പി. വിനോദ് േപ്രാസിക്യൂഷനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.