കൊല്ലം: ഔദ്യോഗിക ഭാഷ ജില്ലതല ഏകോപനസമിതി യോഗം എ.ഡി.എം എന്‍. സാജിതബീഗത്തിെൻറ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. സര്‍ക്കാര്‍ ഓഫിസുകളുടെ നേതൃത്വത്തില്‍ ഭാഷാ പുരോഗതിക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് നിർദേശം നല്കി.
കത്തിടപാടുകള്‍, നോട്ടീസുകള്‍, നെയിം ബോര്‍ഡുകള്‍, ഔദ്യോഗിക വാഹനങ്ങളിലെ നെയിം ബോര്‍ഡ് എന്നിവ മലയാളത്തില്‍ രേഖപ്പെടുത്തണം. കുട്ടികളില്‍ ഭാഷയോടുള്ള താൽപര്യം വളര്‍ത്തിയെടുക്കുന്നതിനായി മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിനെ ചുമതലപ്പെടുത്തി.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഭാഷമാറ്റ പുരോഗതി 100 ശതമാനം കൈവരിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് ഔദ്യോഗികഭാഷാ ഡെപ്യൂട്ടി സെക്രട്ടറി കൃഷ്ണകുമാര്‍ പറഞ്ഞു. ഓഫിസ് സൂപ്രണ്ട് കെ.പി. ഗിരിനാഥ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.