മൂർഖന്‍റെ കടിയേറ്റ്​ വാവ സുരേഷ്​ ഗുരുതരാവസ്ഥയിൽ

കോട്ടയം: മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ കടിയേറ്റ്​ വാവ സുരേഷ്​ ഗുരുതരാവസ്ഥയിൽ. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ യൂനിറ്റിലാണ്​​ ചികിത്സയിൽ കഴിയുന്നത്​​​. അബോധാവസ്ഥയിലായ സുരേഷിനെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച്​ ആന്‍റിവെനം നൽകി ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​​ മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട്​ നാലുമണിയോടെയാണ്​ സംഭവം. ചങ്ങനാശ്ശേരിക്കടുത്ത്​ കുറിച്ചി പഞ്ചായത്തിലെ ഒന്നാംവാർഡിൽ വാണിയേപുരക്കൽ ജലധരന്‍റെ വീടിനോടുചേർന്ന ഉപയോഗശൂന്യമായ തൊഴുത്തിൽ മൂന്നുദിവസമായി പാമ്പി​നെ കാണുന്നുണ്ടായിരുന്നു​. വിവരമറിഞ്ഞ്​ തിങ്കളാഴ്ച എത്തിയ​ വാവ സുരേഷ്​, തൊഴുത്തിലെ കരിങ്കല്ലിനിടയിൽനിന്ന്​ പാമ്പിനെ പിടികൂടി വാലിൽ പിടിച്ച്​ ചാക്കിലേക്ക്​ കയറ്റാൻ ശ്രമിക്കുന്നതിനിടെ വലതുകാലിന്‍റെ മുട്ടിനുമുകളിൽ കടിക്കുകയായിരുന്നു. തുടർന്ന്​ പാമ്പിനെ വിട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. പിന്നീട്​ വാവ സുരേഷ്​ തന്നെ ആശുപത്രിയിലാക്കാൻ​ ആവശ്യപ്പെടുകയായിരുന്നു. മെഡിക്കൽ കോളജിലേക്കാണ്​ പുറപ്പെട്ടതെങ്കിലും പകുതി വഴി എത്തിയപ്പോൾ ബോധം നഷ്ടപ്പെട്ടു. ഇതോടെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പാമ്പിനെയും ചാക്കിലാക്കി ആ​ശുപത്രിയിലെത്തിച്ചിരുന്നു. മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിലാണ്​ മെഡിക്കൽ കോളജിലേക്ക്​ മാറ്റിയത്​. KTG VAVA SURESH- പിടികൂടുന്നതിനിടെ വാവ സുരേഷിനെ മൂർഖൻ കടിക്കുന്നു (വിഡിയോ ദൃശ്യത്തിൽനിന്ന്​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.