കാഞ്ഞിരപ്പള്ളി: പ്രളയം അമ്മയെയും സഹോദരനെയും കൊണ്ടുപോയതിന്‍റെ വേദനക്കിടയിലും പരീക്ഷയെഴുതി മികച്ച വിജയം നേടിയിരിക്കുകയാണ് പ്ലാപ്പള്ളി ആറ്റുചാലില്‍ ജോമിയുടെ മകള്‍ ആന്‍മരിയ. അമ്മയും സഹോദരനും ഒപ്പം സ്വന്തം വീടും പ്രളയം കവര്‍ന്ന തീരാനഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ആന്‍ മരിയ തിളക്കമാര്‍ന്ന വിജയം നേടിയത്.
2021 ഒക്ടോബര്‍ 16 നുണ്ടായ പ്രളയത്തിലാണ് അമ്മ സോണിയയും കുഞ്ഞനുജന്‍ അലനും മരിച്ചത്. ജോമി കൂലി വേലക്കും ആൻമരിയ വല്യമ്മ യോടൊപ്പം ആശുപത്രിയിലും പോയിരുന്നതിനാൽ ഇരുവരും രക്ഷപ്പെട്ടു. ജോമിയുടെ ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും ഉരുളില്‍ നഷ്ടമായിരുന്നു. വീടിരുന്ന സ്ഥലത്ത് തറ മാത്രം അവശേഷിച്ചപ്പോള്‍ വെറുംകൈയോടെ ആയിരുന്നു ഇവരുടെ യാത്ര.
ദുരിതാശ്വാസ ക്യാമ്പില്‍ ദിവസങ്ങളോളം അന്തിയുറങ്ങിയ ഇവര്‍ക്ക് ക്രൈസ്തവ കള്‍ചറല്‍ എന്ന സംഘടന വീട് നിര്‍മിച്ച് നല്‍കി. പക്ഷേ അമ്മയുടെയും സഹോദരന്‍റെയും അസാന്നിധ്യം സങ്കടങ്ങള്‍ മാത്രമായിരുന്നു ആന്‍മരിയക്ക് നൽകിയിരുന്നത്. ഇതിനിടയിലാണ് എട്ടു വിഷയങ്ങള്‍ക്ക് എ പ്ലസും രണ്ടു വിഷയങ്ങള്‍ക്ക് എ ഗ്രേഡും നേടി പത്താംക്ലാസ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.