കോട്ടയം: ഈറ്റ-മുള വ്യവസായത്തില്‍ ഉൽപാദന-വിപണന രംഗങ്ങളില്‍ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചെന്ന് മന്ത്രി ഇ.പി. ജയരാജന്‍. സംസ്ഥാന ബാംബൂ കോര്‍പറേഷൻ കുമരകത്ത് ആരംഭിച്ച ബാംബൂ ബസാർ ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിയിലായിരുന്ന ഈ മേഖലയിലെ തൊഴിലാളികൾക്കും ചെറുകിട സംരംഭകർക്കും ഉണർവ് പകരുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.
മുളയും ഈറ്റയും ഉപയോഗിച്ചുള്ള പരമ്പരാഗത ഉൽപന്നങ്ങൾക്കുപുറെമ വൈവിധ്യമാർന്ന മറ്റ് മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും വർധിപ്പിച്ചു. പ്ലൈവുഡ് ഫർണിച്ചറുകള്‍ക്കും മുളയും ആര്യവേപ്പും ചേർത്ത് നിർമിച്ച ടൈലുകള്‍ക്കും ബാംബൂ കർട്ടനുകള്‍ക്കും അന്താരാഷ്ട്ര വിപണയിൽ വിപുല പ്രചാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ കുമരകത്തിെൻറ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങളുടെ വിപണനകേന്ദ്രം ഇവിടെ ആരംഭിച്ചത്. സഞ്ചാരികളെ ആകർഷിക്കുന്ന വനവിഭവങ്ങളായ തേൻ, സുഗന്ധദ്രവ്യങ്ങൾ, പച്ചമരുന്നുകൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വിപണനവും ബാംബൂ ബസാർ വഴി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ഹണി ഗോപന് നൽകി എം.എൽ.എ നിർവഹിച്ചു. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എ.എം. അബ്ദുൽ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുമരകം പഞ്ചായത്ത് പ്രസിഡൻറ് എ.പി. സലിമോന്‍, പഞ്ചായത്ത് അംഗം കവിത ലാലു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ജില്ല വ്യവസായം കേന്ദ്രം മാനേജർ എം.വി. ലൗലി, 315ാം നമ്പര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. കേശവന്‍, ബാംബൂ കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ കെ.ആര്‍. സുരേന്ദ്രന്‍, ടി.പി. ദേവസിക്കുട്ടി, സി.വി. ശശി എന്നിവര്‍ പങ്കെടുത്തു. ചെയര്‍മാന്‍ കെ.ജെ. ജേക്കബ് സ്വാഗതവും പ്രോജക്ട് മാനേജര്‍ എം.ടി. മുജീബ് റഹ്മാന് നന്ദിയും പറഞ്ഞു. 315ാം നമ്പര്‍ സര്‍വിസ് സഹകരണ ബാങ്കിെൻറ കവണാറ്റിന്‍കരയിലെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.