കുമരകം: നിരവധി മോഷണക്കേസുകളിൽ പ്രതിയായി ജയിലിലായിരുന്ന യുവാവിനെ മോഷ്ടിച്ച ബൈക്ക് സഹിതം പൊലീസ് പിടികൂടി.
കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചുവിനെയാണ് (21) കവണാറ്റിൻകരയിൽനിന്ന് അറസ്റ്റ് ചെയ്തത്.
പിടിച്ചുപറിയും മോഷണവും തൊഴിലാക്കിയ ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് ജൂണിൽ പുറത്തിറങ്ങി ജയിലിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം തൃശൂരിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ മാസം 30ന് തുറവൂർ കുത്തിയതോട് പൊലീസ് സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടക്കുകയായിരുന്ന പ്രതി ബന്ധുവിെൻറ മരണാനന്തരച്ചടങ്ങിൽ സംബന്ധിക്കാൻ കവണാറ്റിൻകരയിൽ എത്തിയപ്പോഴാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കുമരകം ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, എ.എസ്.ഐ സണ്ണി, സി.പി.ഒമാരായ അരുൺ, വികാസ്, ജോമി, ഹോംഗാർഡ് തോമസ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.