കങ്ങഴ: ഗർഭാശയത്തിൽ അർബുദം ബാധിച്ച വീട്ടമ്മ തുടർ ചികിത്സക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. കങ്ങഴ പൂതകുഴി വാവോലിക്കൽ ആനിയമ്മ തങ്കപ്പൻ (54) ആണ് ചികിത്സയിൽ കഴിയുന്നത്.
ആകെയുള്ള മൂന്നുസെൻറ് സ്ഥലത്തെ ചെറിയ വീട്ടിലാണ് ഭർത്താവ് തങ്കപ്പനും മകനുമടങ്ങിയ കുടുംബം കഴിയുന്നത്. ഭർത്താവിനും മകനും കൂലിപ്പണിയാണ്. ഇതിനോടകം വലിയ തുക ആനിയമ്മയുടെ ചികിത്സക്കായി മുടക്കി. കൂടുതൽ കടബാധ്യതയിലായി കുടുംബം.
മൂന്നുമാസത്തെ ചികിത്സക്കും മരുന്നിനും ശേഷമേ ശസ്ത്രക്രിയയെപ്പറ്റി തിരുമാനിക്കാൻ കഴിയൂ. വിലകൂടിയ മരുന്നിനും മറ്റ് ചികിത്സച്ചിലവിനും പോലും നിലവിൽ പണം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണ് ഇവർ. ആനിയമ്മയുടെ ജീവൻ നിലനിർത്താൻ നാട്ടുകാർ ചേർന്ന് ഇവരുടെ പേരിൽ എസ്.ബി.ഐ. കങ്ങഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20360761216. ifsc.sbin0008624.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.