മായംകലർന്ന മാംസം വിപണിയിൽ

കോട്ടയം: ജില്ലയില്‍ വില്‍പന നടത്തുന്ന മാംസത്തില്‍ അറവ് മാലിന്യം ചേര്‍ത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി ആക്ഷേപം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ തട്ടിപ്പ് നടക്കുന്നുണ്ട്. മുമ്പ് ഇറച്ചിക്കടകളില്‍ തന്നെ കശാപ്പ് നടത്തി മാംസം വിൽക്കുന്നതായിരുന്നു പതിവ്. എന്നാൽ, ഇപ്പോള്‍ ചില കേന്ദ്രങ്ങളിൽ കശാപ്പ് നടത്തി മാംസം കടകളിലെത്തിച്ച് വില്‍പന നടത്തുകയാണ്.

ഇത്തരം കടകളിലാണ് കൃത്രിമത്വം കൂടുതലായി നടക്കുന്നത്. ഇറച്ചിക്കൊപ്പം ഭക്ഷ്യയോഗ്യമല്ലാത്ത അവശേഷിക്കുന്നവയും കൂടെ കലര്‍ത്തി വില്‍പന നടത്തുകയാണ്. ഒരുകിലോ പോത്ത് മാംസത്തിന് 380 രൂപയാണ് കടകളില്‍ വില. കശാപ്പ് കേന്ദ്രങ്ങളില്‍നിന്ന് മാസം വാങ്ങുമ്പോള്‍ കടക്കാര്‍ക്ക് 300 രൂപക്ക് താഴെ ലഭിക്കും. കടകളിൽനിന്ന് നുറുക്കി പ്ലാസ്റ്റിക് കവറുകളിലാണ് വിതരണം ചെയ്യുന്നത്. ഇതുമൂലം, മാംസത്തിൽ അറവുമാലിന്യം കലരുന്നത് ഉപഭോക്താവ് അറിയുന്നില്ല. കഴുകി വൃത്തിയാക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. ഇത്തരത്തില്‍ മാലിന്യം കൂടിക്കലർന്നവക്ക് അസഹനീയമായ ദുർഗന്ധമാണെന്നും പറയുന്നു. ഞായറാഴ്ച ദിവസമാണ് ഇത്തരത്തില്‍ കൂടുതല്‍ വിൽപന നടക്കുന്നത്. അതേസമയം, കശാപ്പുകടകളില്‍നിന്ന് നേരിട്ട് ഇറച്ചി മേടിക്കുമ്പോള്‍ ഇത്തരത്തില്‍ കബളിക്കപ്പെടുന്നില്ലെന്നും ആളുകള്‍ പറയുന്നു. 

Tags:    
News Summary - Chemically treated meat on the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.