ഗാന്ധിനഗർ: ഹോട്ടൽ മാലിന്യം പൊതുവഴിയിലേക്ക് ഒഴുക്കുന്നതായി പരാതി. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽനിന്നുള്ള മലിനജലമാണ് പൊതുസ്ഥലത്തേക്ക് ഒഴുക്കുന്നത്.
രാത്രി ഇവിടെ പ്രവർത്തിക്കുന്ന തട്ടുകടകളിലെ മലിനജലവും നടുറോഡിലേക്കും മറ്റും ഒഴുക്കിവിടുന്നതായി ആക്ഷേപമുണ്ട്. മലിനജലം മുണ്ടാർ തോട്ടിലൂടെ മീനച്ചിലാറ്റിലെത്തി കുടമാളൂർ പമ്പ് ഹൗസ് ഭാഗത്തേക്ക് ഒഴുകിയെത്തും. ഈ വെള്ളമാണ് അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേക്കും മെഡിക്കൽ കോളജിലേക്കും കുടിവെള്ളമായി പമ്പു ചെയ്യുന്നത്. നിലവിൽ ഈ ഭാഗത്തെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും ഇരട്ടിയിലധികമാണ്.
വെള്ളത്തിെൻറ ശുദ്ധി പരിശോധിച്ച് ജനങ്ങളെ അറിയിക്കുന്ന സംവിധാനവും നിലവിലില്ല. വേനൽക്കാലം ആകുന്നതോടെ ജലത്തിലെ മാലിന്യത്തിെൻറ അളവ് കൂടും. ഈ വെള്ളം ഉപയോഗിക്കുന്നതോടെ പകർച്ചവ്യാധി പടരാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞവർഷം വാർത്തയെ തുടർന്ന് നഗരസഭ അധ്യക്ഷയടക്കം സ്ഥലത്തെത്തി മെഡിക്കൽ കോളജ് പരിസരത്തെ അനധികൃത കൈയേറ്റങ്ങളും മലിനജലം പൊതു ഇടങ്ങളിലേക്ക് ഒഴുക്കിവിടുന്നതും തടഞ്ഞിരുന്നു. പിന്നീട് തുടർ നടപടി ഉണ്ടായില്ല. അതോടെ എല്ലാം പഴയരീതിയിലായി. പൊതു ഇടങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഝാൻസി െറസിഡൻറ്സ് ഭാരവാഹികൾ നഗരസഭ അധികൃതർക്ക് പരാതി നൽകി. നഗരസഭ അധ്യക്ഷ പ്രതിനിധാനം ചെയ്യുന്ന 52ാം വാർഡിലാണ് ഹോട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.