മിഥുനെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചപ്പോൾ
കോട്ടയം: ഡൽഹിയിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയ കള്ളനോട്ട് കേസ് പ്രതിയെ കോട്ടയത്തെത്തിച്ച് കോടതിയിൽ ഹാജരാക്കി.വിലങ്ങുമായി രക്ഷപ്പെട്ട ആര്‍പ്പൂക്കര സ്വദേശി മിഥുനെ 14 വര്‍ഷത്തിനു ശേഷമാണ് പിടികൂടുന്നത്.
ഇതിനിടെ എട്ടു വര്‍ഷം മുമ്പ് സുഹൃത്തിനെ കാണാന്‍ മാത്രമാണ് ഇയാള്‍ നാട്ടില്‍ വന്നതെന്നാണ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. ആര്‍പ്പൂക്കരയിലെ പെട്രോള്‍ പമ്പില്‍ 500 രൂപയുടെ കള്ളനോട്ട് നല്‍കിയതിനെ തുടര്‍ന്നാണ് മിഥുന്‍ ആദ്യം അറസ്റ്റിലാകുന്നത്.
2008 ഒക്ടോബര്‍ 24നാണ്. അന്ന് ബി.കോം വിദ്യാര്‍ഥിയായിരുന്നു. തെളിവെടുപ്പിനിടെ ഇയാള്‍ വിലങ്ങുമായി മുങ്ങുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്തേക്ക് മുങ്ങിയ ഇയാള്‍ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കാള്‍ സെന്ററുകളില്‍ ജോലി ചെയ്തു. നാട്ടില്‍നിന്നുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നുവെങ്കിലും ഇവിടേക്കു വന്നിരുന്നില്ല. തുടര്‍ന്നാണ് ഏഴു വര്‍ഷം മുമ്പ് ഡല്‍ഹിയിലേക്കു മാറിയത്.
ഡല്‍ഹി മയൂര്‍ വിഹാറില്‍ മറ്റൊരാള്‍ക്കൊപ്പം പാര്‍ട്‌ണറായി ഹോട്ടല്‍ നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് രഹസ്യവിവരം ലഭിക്കുന്നതും ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്യുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.