കോട്ടയം: കോവിഡ് ആശുപത്രികളിലെ ചികിത്സക്കുശേഷം തുടർന്നും ഓക്സിജൻ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുള്ളവർക്ക് വീട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഓക്സിജൻ നല്‍കുന്നതിനുപുറമെ മറ്റു ചികിത്സകൾ ആവശ്യമില്ലാത്തവര്ക്കുവേണ്ടിയാണ് ഈ ക്രമീകരണം.
ഇതിനായി 200ലധികം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് മുക്തരായവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ഓക്സിജൻ തുടര്‍ന്നും നല്‍കേണ്ട സ്ഥിതിയാണെങ്കില്‍ ആശുപത്രിയില്‍നിന്ന് അതത് മേഖലകളിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് നിർദേശം നൽകും.
ആരോഗ്യകേന്ദ്രത്തിലെ സാന്ത്വന പരിചരണ വിഭാഗത്തിെൻറ നേതൃത്വത്തിൽ കോൺസെൻട്രേറ്ററും പൾസ് ഓക്സി മീറ്ററും രോഗിയുടെ വീട്ടിൽ എത്തിച്ചുനല്‍കും. ഉപയോഗശേഷം വീടുകളില്‍നിന്ന് കോണ്‍സെന്‍ട്രേറ്ററുകള്‍ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റും.
ഈ സംവിധാനം നിലവില്‍വരുന്നതോടെ ആശുപത്രികളിലെ കൂടുതല്‍ ഓക്സിജന്‍ കിടക്കകള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ഉപയോഗിക്കാനാകും.
നിലവില്‍ ലഭ്യമായ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും സംസ്ഥാന സർക്കാറിൽനിന്ന് ലഭിച്ച 130 എണ്ണത്തിനും പുറമെ അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ (30), റൗണ്ട് ടേബിൾ ഇന്ത്യ (10), സത്യസായി സേവാ സമിതി(1) എന്നിവ സൗജന്യമായി നല്കിയവയും ഉപയോഗിക്കുന്നുണ്ട്.
റൗണ്ട് ടേബിള്‍ ഇന്ത്യ 500 പൾസ് ഓക്സിമീറ്ററുകളും ആരോഗ്യ വകുപ്പിന് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.