കോട്ടയം: സഹായം ആവശ്യപ്പെട്ടെത്തിയശേഷം വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കഞ്ഞിക്കുഴി കൊച്ചുപറമ്പിൽ അനീഷ് (39), കൊല്ലം ആയൂർ തോട്ടുകര പുതുവീട്ടിൽ ജനാർദനൻ (49) എന്നിവരെയാണ് ഇൻസ്‌പെക്ടർ എം.ജെ. അരുണിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ഇവരിൽനിന്ന് മോഷ്ടിച്ച നാലരപ്പവെൻറ മാലയും പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. നഗരത്തിൽ അലഞ്ഞുതിരിയുന്ന അനീഷും ജനാർദനനും മദ്യപിക്കാൻ പണം കണ്ടെത്താൻ മോഷണം നടത്തുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
മാമ്മൻ മാപ്പിള ഹാളിനുസമീപത്തുകൂടി മാർക്കറ്റിനുള്ളിലേക്കുള്ള ഇടവഴിയിലൂടെ മോഷണം ലക്ഷ്യമിട്ട് നടന്ന ഇവർ, ഇതിനിടെ ആളൊഴിഞ്ഞ വീട് കാണുകയും ഇവിടെയെത്തി വീട്ടിലുണ്ടായിരുന്ന വയോധികയോട് സഹായം ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയശേഷം പ്രതികൾക്ക് വെള്ളവും ചായയും നൽകി. ഇതിനിടെ ഇവർ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
വിവരമറിഞ്ഞ കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്തെത്തി നഗരത്തിലും മാർക്കറ്റിലും പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കൺട്രോൾ റൂം എ.എസ്.ഐ ഐ. സജികുമാർ, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ രണ്ടുപേരെയും പിടികൂടിയത്. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ അനിൽ, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർ നവീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.