സഹോദരനെ ആക്രമിച്ച കേസിൽ ജ്യേഷ്ഠൻ അറസ്റ്റിൽ

കോട്ടയം: ചിങ്ങവനത്ത് സഹോദരനെ ആക്രമിച്ച കേസിൽ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മാത്തൻകുന്ന് കോളനിയിൽ സന്തോഷിനെയാണ് (38) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്‍റെ സഹോദരൻ രതീഷിനെ വീട്ടിൽ ആക്രമിക്കുകയായിരുന്നു.

കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് വാക്തർക്കം ഉണ്ടാവുകയും തുടർന്ന് സന്തോഷ് രതീഷിനെ അടുക്കളയില്‍നിന്ന് വിറകെടുത്ത് ആക്രമിക്കുകയുമായിരുന്നു.

പരാതിയെത്തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ ജിജു ടി.ആര്‍, സി.പി.ഒമാരായ സതീഷ്‌ എസ്, സലമോന്‍, മണികണ്ഠൻ, പ്രകാശ് കെ.വി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Elder brother arrested in case of attacking on brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.