കൊക്കയാർ: കൃഷിവകുപ്പ് ജീവനക്കാരൻ കടംവാങ്ങിയ തുക തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് കർഷകദിനത്തിൽ കൃഷിഭവനുമുന്നിൽ നിരാഹാരം സംഘടിപ്പിക്കാനൊരുങ്ങി കർഷകൻ.
2017ൽ കൊക്കയാർ കൃഷിവകുപ്പിന്റെ അസിസ്റ്റന്റായി ജോലിചെയ്തിരുന്നയാൾ ചികിത്സക്കെന്ന് പറഞ്ഞ് കടംവാങ്ങിയ അഞ്ചുലക്ഷം രൂപ മടക്കി നൽകിയില്ലെന്നും പീരുമേട് മുനിസിപ്പൽ കോടതിവിധി നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് കർഷകനായ മുളങ്കുന്ന്, പുളിക്കിയിൽ സോണി സെബാസ്റ്റ്യനാണ് കർഷകദിനത്തിൽ കൊക്കയാർ കൃഷിഭവനുമുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്. മുമ്പ് ഇവിടെ ജോലിചെയ്തിരുന്ന ജീവനക്കാരൻ ചെക്ക് നൽകിയാണ് പണം വാങ്ങിയത്. പണം തിരികെലഭിക്കാൻ വകുപ്പുതല ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവിൽ കോടതിയിൽനിന്ന് അനുകൂലവിധി ഉണ്ടായെങ്കിലും നടപ്പിലാക്കിയിട്ടില്ല.
തുടർന്നാണ് കർഷകദിനത്തിൽ സമരം തുടങ്ങാൻ തീരുമാനിച്ചത്. ഇവിടെ എം.എൽ.എ അടക്കം പങ്കെടുക്കുന്ന കർഷകദിനാചരണം ഒരുക്കിയിരിക്കുന്നതിനിടയിലാണ് സമരവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.